Home

ഭക്ഷണ സാധനങ്ങൾ

ഭക്ഷണം സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ ഇത് സൂക്ഷിച്ചില്ലെങ്കിൽ അണുക്കൾ ഉണ്ടാവാനും ഭക്ഷണം കേടാവാനും കാരണമാകുന്നു.

ടെമ്പറേച്ചർ

ഫ്രിഡ്ജ് എപ്പോഴും 40 ഡിഗ്രി ഫാരൻഹീറ്റിന് താഴെയും ഫ്രീസർ 0 ഡിഗ്രി ഫാരൻഹീറ്റിനും താഴെ സെറ്റ് ചെയ്യാൻ ശ്രദ്ധിക്കാം

അണുക്കൾ

40 ഡിഗ്രിക്കും 140 ഡിഗ്രിക്കുമിടയിലാണ് ഫ്രിഡ്ജിൽ അണുക്കൾ പെരുകാനുള്ള സാധ്യത കൂടുതൽ. അതിനാൽ തന്നെ ടെമ്പറേച്ചർ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം.

കഴുകി സൂക്ഷിക്കാം

പഴങ്ങളും പച്ചക്കറികളും അഴുക്കോടെ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. ഫ്രിഡ്ജിൽ വയ്ക്കുന്നതിന് മുന്നേ കഴുകി വൃത്തിയാക്കണം.

അടച്ച് സൂക്ഷിക്കണം

വേവിച്ച ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അണുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

പഴങ്ങൾ

മുറിച്ചെടുത്ത പഴവർഗ്ഗങ്ങൾ ഒരു പോളിത്തീൻ ബാഗിലോ അല്ലാതെയോ പൊതിഞ്ഞ് സൂക്ഷിച്ചാൽ മതി. എത്ര ദിവസം വരെയും ഇത് കേടുവരാതിരിക്കും.

ഫ്രീസറിൽ സൂക്ഷിക്കാം

പെട്ടെന്ന് ഉപയോഗിക്കുന്ന സാധനങ്ങൾ ഫ്രിഡ്ജിലും പിന്നീട് എടുക്കേണ്ടവ ഫ്രീസറിലും സൂക്ഷിക്കാം. പാകപ്പെടുത്തിയ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ വെച്ചതിന് ശേഷം ഒന്നിലേറെ തവണ ചൂടാക്കരുത്. 

മൽസ്യം

ഫ്രിഡ്ജിനുള്ളിൽ മത്സ്യവും മാംസവും സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കഴുകി വൃത്തിയാക്കിയതിന് ശേഷം ഓരോന്നും വെവ്വേറെയായി സൂക്ഷിക്കാം.

വീട് തണുക്കാൻ ഈ 7 ചെടികൾ വളർത്തൂ

ബാത്റൂം എളുപ്പത്തിൽ വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ

കൊതുകിനെ തുരത്താൻ ഈ ഹാങ്ങിങ് പ്ലാന്റ്സ് വളർത്തൂ

ഒലിവ് ഓയിൽ ഉപയോഗിച്ച് വൃത്തിയാക്കാൻ പറ്റുന്ന 7 വസ്തുക്കൾ ഇവയാണ്