Home

ബാത്റൂം വൃത്തിയാക്കാം

വീട്ടിൽ ഏറ്റവും കൂടുതൽ വൃത്തിയുണ്ടായിരിക്കേണ്ട സ്ഥലമാണ് ബാത്റൂം. ഇടയ്ക്കിടെ ബാത്റൂം വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കിൽ വഴുതിവീഴാനും സാധ്യതയുണ്ട്.

വിനാഗിരി

വിനാഗിരി ഉപയോഗിച്ചും ബാത്റൂം എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. അല്പം വിനാഗിരി വെള്ളത്തിൽ ചേർത്ത് ബാത്‌റൂമിൽ ഒഴിച്ചതിന് ശേഷം നന്നായി ഉരച്ച് കഴുകിയാൽ മതി.

തറ വൃത്തിയാക്കണം

നിരന്തരം വെള്ളം വീഴുന്നതുകൊണ്ട് തന്നെ തറയിൽ വഴുതൽ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ബാത്‌റൂമിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് തറ.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയിൽ കുറച്ച് വിനാഗിരിയും വെള്ളവും ചേർക്കണം. ഇത് ബാത്‌റൂമിൽ ഒഴിച്ചതിന് ശേഷം നന്നായി കഴുകി വൃത്തിയാക്കിയാൽ മതി.

ഉപ്പ്

ഉപ്പ് ഉപയോഗിച്ച് ബാത്റൂമിലെ പറ്റിപ്പിടിച്ച കറയെ നീക്കം ചെയ്യാൻ സാധിക്കും. ചൂടുവെള്ളത്തിൽ നിറയെ ഉപ്പിട്ട് കഴുകി വൃത്തിയാക്കാവുന്നതാണ്.

നിരന്തരം വൃത്തിയാക്കാം

ബാത്റൂം ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അഴുക്ക് അടിഞ്ഞുകൂടിയാൽ പിന്നീട് വൃത്തിയാക്കുന്നത് ബുദ്ധിമുട്ടാകുന്നു.

ബ്ലീച്ചിങ് പൗഡർ

സാധാരണയായി ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചാണ് വീട് വൃത്തിയാക്കാറുള്ളത്. ബാത്റൂം വൃത്തിയാക്കാനും ഇത് നല്ലതാണ്.

ഇങ്ങനെ ചെയ്യാം

ചെറുചൂട് വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ ബ്ലീച്ചിങ് പൗഡർ ചേർത്ത് നന്നായി ഇളക്കാം. ബാത്‌റൂമിൽ ഒഴിച്ചിട്ടതിന് ശേഷം ഒരുമണിക്കൂർ കഴിഞ്ഞ് കഴുകി വൃത്തിയാക്കിയാൽ മതി.

കൊതുകിനെ തുരത്താൻ ഈ ഹാങ്ങിങ് പ്ലാന്റ്സ് വളർത്തൂ

ഒലിവ് ഓയിൽ ഉപയോഗിച്ച് വൃത്തിയാക്കാൻ പറ്റുന്ന 7 വസ്തുക്കൾ ഇവയാണ്

ഗ്യാസ് സ്റ്റൗ വൃത്തിയാക്കാൻ ഇതാ ചില എളുപ്പവഴികൾ

മണ്ണിലും വെള്ളത്തിലും വളരുന്ന 7 ഇൻഡോർ പ്ലാന്റുകൾ ഇതാണ്