Home

ഗ്യാസ് സ്റ്റൗ

അടുക്കളയിൽ ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗവിൽ എപ്പോഴും അഴുക്കും കറയും ഉണ്ടാവാൻ സാധ്യതയുണ്ട്. വൃത്തിയാക്കാൻ ഇങ്ങനെ ചെയ്യൂ.

വിനാഗിരി

വിനാഗിരി ഉപയോഗിച്ച് എളുപ്പത്തിൽ ഗ്യാസ് സ്റ്റൗ വൃത്തിയാക്കാൻ സാധിക്കും. കുറച്ച് വിനാഗിരി സ്റ്റൗവിൽ തളിച്ച് തുടച്ചെടുക്കാം.

നാരങ്ങ

ഏതു കറയും എളുപ്പത്തിൽ നീക്കം ചെയ്യാൻ നാരങ്ങ നല്ലതാണ്. നാരങ്ങയുടെ നീര് അല്ലെങ്കിൽ നാരങ്ങ തോട് എന്നിവ ഉപയോഗിച്ച് സ്റ്റൗ നന്നായി ഉരച്ച് കഴുകിയാൽ മതി.

ഇങ്ങനെയും ചെയ്യാം

നാരങ്ങ നീരിനൊപ്പം ബേക്കിംഗ് സോഡ ചേർത്തും ഗ്യാസ് സ്റ്റൗ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ ഉപയോഗിച്ചും ഗ്യാസ് സ്റ്റൗ വൃത്തിയാക്കാൻ സാധിക്കും. ബേക്കിംഗ് സോഡയിൽ വിനാഗിരി ചേർത്ത് നന്നായി തേച്ചുപിടിപ്പിക്കാം. ശേഷം കഴുകിക്കളഞ്ഞാൽ മതി.

സവാള

അരിഞ്ഞ സവാള വെള്ളത്തിലിട്ട് തിളപ്പിക്കണം. വെള്ളം തണുത്തതിന് ശേഷം സ്റ്റൗവിൽ വെള്ളം തളിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.

ഡിഷ് ലിക്വിഡ്

പാത്രങ്ങൾ വൃത്തിയാക്കാൻ മാത്രമല്ല ഗ്യാസ് സ്റ്റൗ വൃത്തിയാക്കാനും ഡിഷ് ലിക്വിഡ് നല്ലതാണ്.

വൃത്തിയാക്കാം

ഓരോ ഉപയോഗം കഴിയുമ്പോഴും ഗ്യാസ് സ്റ്റൗ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇത് അഴുക്ക് അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.

മണ്ണിലും വെള്ളത്തിലും വളരുന്ന 7 ഇൻഡോർ പ്ലാന്റുകൾ ഇതാണ്

വീട്ടിൽ ഉപയോഗിക്കുന്ന ഈ സാധനങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്

പാചക എണ്ണ കേടുവരാതെ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ

അടുക്കളയിലെ പൂപ്പലും ഫങ്കസും ഇല്ലാതാക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ