Home
പാചകത്തിന് വേണ്ടി ഉപയോഗിക്കുന്ന എണ്ണ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്ത് നോക്കൂ.
തണുപ്പുള്ള, അധികം വെളിച്ചമേൽക്കാത്ത സ്ഥലത്താവണം എണ്ണ സൂക്ഷിക്കേണ്ടത്. ചൂടേൽക്കുന്ന സ്ഥലത്ത് എണ്ണ സൂക്ഷിക്കാൻ പാടില്ല.
ഗ്യാസ് സ്റ്റൗ, അടുക്കള സിങ്ക്, എയർ ഫ്രൈയർ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയവയുടെ അടുത്ത് എണ്ണ സൂക്ഷിക്കുന്നത് ഒഴിവാക്കാം.
കടും നിറത്തിലുള്ള കുപ്പിയാണ് എണ്ണ സൂക്ഷിക്കാൻ ഉപയോഗിക്കേണ്ടത്. പ്രകാശത്തെ കടത്തി വിടാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ഓരോ തവണ ഉപയോഗിക്കാൻ എടുക്കുമ്പോഴും എണ്ണ കുപ്പി നന്നായി അടക്കാൻ ശ്രദ്ധിക്കണം. വായു അകത്ത് കടന്നാൽ എണ്ണ കേടാവാൻ സാധ്യതയുണ്ട്.
എണ്ണ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് എണ്ണയുടെ ഘടനയും രുചിയും മാറാൻ കാരണമാകുന്നു. റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
പഴക്കം ചെന്ന എണ്ണ ഒരിക്കലും ഉപയോഗിക്കാൻ പാടില്ല. ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ എണ്ണ പരിശോധിക്കാൻ ശ്രദ്ധിക്കണം.
തിയതി കഴിഞ്ഞ എണ്ണ ഒരിക്കലും ഉപയോഗിക്കരുത്. ഇത് എണ്ണയുടെ രുചിയിൽ മാറ്റം ഉണ്ടാവുകയും ഭക്ഷണം കേടുവരാനും കാരണമാകുന്നു.
അടുക്കളയിലെ പൂപ്പലും ഫങ്കസും ഇല്ലാതാക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ
മല്ലിയില കേടുവരാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ ഇവയാണ്
അടുക്കളയിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്