Home

പൂപ്പൽ

അടുക്കളയിൽ ഈർപ്പം ഉണ്ടാകുന്നത് കൊണ്ട് തന്നെ പൂപ്പലും ഫങ്കസും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

വായുസഞ്ചാരം

അടുക്കളയിൽ വായുസഞ്ചാരമുണ്ടെന്ന് ഉറപ്പാക്കണം. ജനാലകൾ തുറന്നിടുകയോ, എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കുകയോ ചെയ്യാം.

വൃത്തിയാക്കണം

അടുക്കള നിരന്തരം വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഷെൽഫുകൾ, ക്യാബിനറ്റ്, കൗണ്ടർടോപ് എന്നിവ വൃത്തിയാക്കി സൂക്ഷിക്കാം.

ഈർപ്പം ഉണ്ടാവരുത്

ഈർപ്പം തങ്ങി നിൽക്കുന്നത് ഒഴിവാക്കാൻ അടുക്കള എപ്പോഴും തുടച്ചിടാൻ ശ്രദ്ധിക്കണം. ഈർപ്പം ഉണ്ടാകുമ്പോൾ പൂപ്പൽ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

ഭക്ഷണം സൂക്ഷിക്കുമ്പോൾ

ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കേടുവന്നതോ പഴക്കമുള്ളതോ ആയ ഭക്ഷണ സാധനങ്ങൾ അടുക്കളയിൽ സൂക്ഷിക്കരുത്.

ലീക്ക് ഉണ്ടെങ്കിൽ

അടുക്കള ഭാഗത്ത് ലീക്കേജ് ഉണ്ടെങ്കിൽ അത് ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കണം. ഇത്‌ അടുക്കളയിൽ ഈർപ്പം വർധിക്കാൻ കാരണമാകുന്നു.

അടുക്കള ഉപകരണങ്ങൾ

ഫ്രിഡ്ജ്, ഡിഷ് വാഷർ തുടങ്ങിയ ഉപകരണങ്ങളിൽ ഈർപ്പം തങ്ങി നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സൂക്ഷിക്കാം. ഇത്‌ അടുക്കളയിൽ പൂപ്പൽ ഉണ്ടാകാൻ കാരണമാകുന്നു.

പൂപ്പലിനെ തടയാം

വിനാഗിരി, വേപ്പെണ്ണ എന്നിവ ഉപയോഗിച്ച് പൂപ്പലിനെയും ഫങ്കസിനെയും ഇല്ലാതാക്കാൻ സാധിക്കും.

മല്ലിയില കേടുവരാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ ഇവയാണ്

അടുക്കളയിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

തുളസി വീട്ടിൽ വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്