Home
നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തുളസി ചെടി. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വായുവിലുള്ള വിഷാംശത്തെയും ദോഷകരമായ വാതകങ്ങളെയും നീക്കം ചെയ്യുകയും പുതിയ ഓക്സിജനെ പുറത്തുവിടുകയും ചെയ്യുന്നു.
തുളസിയുടെ ശക്തമായ ഗന്ധം കൊതുകിനെയും പ്രാണികളെയും അകറ്റി നിർത്താൻ സഹായിക്കുന്നു.
തുളസിയിൽ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ വർധിപ്പിക്കുന്നു.
ഇതിന്റെ പ്രകൃതിദത്ത ഗന്ധവും എണ്ണയും നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും, സമ്മർദ്ദം ഉത്കണ്ഠ എന്നിവയെ കുറയ്ക്കുകയും ചെയ്യുന്നു.
തുളസിയിൽ ആന്റി ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബിയൽ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആസ്മ മറ്റ് ശ്വസനപ്രശ്നങ്ങൾക്കും നല്ലതാണ്.
ചെറിയ ചെടിച്ചട്ടിയിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണ് തുളസി. ഇതിന് വളരെ കുറച്ച് വെള്ളം മാത്രമേ ആവശ്യമായി വരുന്നുള്ളു.
തുളസി വളർത്തുന്നത് വീടിനുള്ളിൽ സമാധാന അന്തരീക്ഷവും നല്ല സുഗന്ധവും ലഭിക്കാൻ സഹായിക്കുന്നു.
പാചകത്തിന് പറ്റിയ ഈ 7 തരം എണ്ണകൾ ഇതാണ്
അയൺ സമ്പുഷ്ടമായ ഈ 7 പച്ചക്കറികൾ വീട്ടിൽ വളർത്തൂ
മഴക്കാലത്ത് വീട്ടിൽ വളർത്തേണ്ട 7 ചെടികൾ ഇതാണ്
നോൺ സ്റ്റിക് പാൻ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ