Home

ചെടികൾ വളർത്താം

ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ചെടികളാണ് വളർത്താൻ തെരഞ്ഞെടുക്കേണ്ടത്. മഴക്കാലത്ത് വളർത്താൻ പറ്റിയ ചെടികൾ ഇതാണ്.

ബാൽസം ചെടി

മനോഹരമായ പൂക്കളുള്ള ഈ ചെടി മഴക്കാലത്ത് നന്നായി വളരുന്നു. ഈർപ്പത്തെ ഇഷ്ടപ്പെടുന്നതുകൊണ്ട് തന്നെ എളുപ്പത്തിൽ വളരുകയും ചെയ്യുന്നു.

കറ്റാർവാഴ

ചെറിയ രീതിയിലുള്ള പരിചരണമാണ് കറ്റാർവാഴക്ക് ആവശ്യം. ഈർപ്പം ആവശ്യമുള്ളതുകൊണ്ട് തന്നെ മഴക്കാലത്ത് കറ്റാർവാഴ വളർത്തുന്നത് നല്ലതാണ്.

മഞ്ഞൾ

ഈർപ്പമുള്ള മണ്ണിൽ നന്നായി വളരുന്ന ചെടിയാണ് മഞ്ഞൾ. ഇതിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

ഇഞ്ചി

മഴക്കാലത്ത് വളർത്താൻ പറ്റിയ മറ്റൊന്നാണ് ഇഞ്ചി. മഴക്കാലത്തും ശൈത്യകാലത്തും ഇത് നന്നായി വളരുന്നു.

ചെമ്പരത്തി

മഴയെ ഇഷ്ടപ്പെടുന്ന മറ്റൊരു ചെടിയാണ് ചെമ്പരത്തി. ഈ സമയത്താണ് ചെടിയിൽ നിറയെ പൂക്കൾ ഉണ്ടാകുന്നത്.

ഇഞ്ചിപ്പുല്ല്

നല്ല ഈർപ്പവും നീർവാർച്ചയുമുള്ള മണ്ണിലാണ് ഇഞ്ചിപ്പുല്ല് വളരുന്നത്. ഇത് കൊതുകിനെ തുരത്താനും നല്ലതാണ്.

കറിവേപ്പില

മഴക്കാലത്ത് നന്നായി വളരുന്ന ചെടിയാണ് കറിവേപ്പില. ഇതിന് കൂടുതൽ പരിചരണത്തിന്റെ ആവശ്യം വരുന്നില്ല.

നോൺ സ്റ്റിക് പാൻ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കാലപ്പഴക്കമുള്ള ഈ വസ്തുക്കൾ അടുക്കളയിൽ നിന്നും ഉടൻ മാറ്റിക്കോളൂ

സ്‌ക്രബർ ഉപയോഗിച്ച് പാത്രം കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ഈ ചെടികൾ വളർത്തിയാൽ മതി