വീട്ടിൽ തന്നെ വളർത്തിയെടുക്കുന്ന പച്ചക്കറികൾ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ഈ പച്ചക്കറികൾ വീട്ടിൽ എളുപ്പത്തിൽ വളർത്താം.
പുതിന
ഇതിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ചെറിയ ചെടിച്ചട്ടിയിൽ പുതിന വളർത്താൻ സാധിക്കും. നേരിട്ടല്ലാത്ത സൂര്യപ്രകാശവും ഈർപ്പവുമുള്ള മണ്ണിൽ ഇത് വളരുന്നു.
ചീര
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചീര. ചെറിയ തോതിലുള്ള സൂര്യപ്രകാശവും ഈർപ്പമുള്ള മണ്ണും ഉണ്ടെങ്കിൽ ചട്ടിയിൽ വളർത്താം.
മല്ലിയില
കാഴ്ച്ചയിൽ ചെറുതാണെങ്കിലും ധാരാളം പോഷകങ്ങൾ മല്ലിയിലയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ വളരെ പെട്ടെന്ന് വളരുകയും ചെയ്യുന്നു.
കാബേജ്
അയൺ കൊണ്ട് സമ്പുഷ്ടമായ ഈ പച്ചക്കറിക്ക് തണുപ്പാണ് ആവശ്യം. കാബേജ് ചെടിച്ചട്ടിയിൽ തന്നെ എളുപ്പത്തിൽ വളർത്താൻ സാധിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വളർത്താം.
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിന്റെ ഇല വെറുതെ കളയേണ്ട. ഇതിൽ ധാരാളം അയൺ ഉണ്ട്. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്താണ് ബീറ്റ്റൂട്ട് വളർത്തേണ്ടത്.
ഉലുവ
മൈക്രോഗ്രീൻസ് ആയി എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഒന്നാണ് ഉലുവ. ഇതിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്.
മുരിങ്ങ
അയൺ കൊണ്ട് സമ്പുഷ്ടമാണ് മുരിങ്ങ ഇല. സൂര്യപ്രകാശം ലഭിച്ചാൽ ഇത് പെട്ടെന്ന് വളരുകയും ചെയ്യുന്നു.