Home
മല്ലിയില കേടുവരാതെയിരിക്കാൻ ഫ്രിഡ്ജിൽ ഇങ്ങനെ സൂക്ഷിച്ചാൽ മതി. ഇത് എത്രദിവസം വരെയും കേടുവരാതിരിക്കും.
കഴുകി ഉണക്കിയ മല്ലിയില വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് എത്രദിവസം വരെയും കേടുവരാതിരിക്കും.
പേപ്പർ ടവലിൽ പൊതിഞ്ഞ് സൂക്ഷിച്ചാൽ മല്ലിയിലയിൽ ഈർപ്പം തങ്ങി നിൽക്കുന്നത് ഒഴിവാക്കാം. ഈർപ്പം ഉണ്ടാകുമ്പോൾ ഇത് പെട്ടെന്ന് കേടാവാൻ കാരണമാകുന്നു.
ഒരു ഗ്ലാസിൽ കുറച്ച് വെള്ളമെടുത്തതിന് ശേഷം മല്ലിയിലയുടെ തണ്ട് അതിൽ മുക്കിവയ്ക്കാം. ഇല ഭാഗം പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് പൊതിയാൻ മറക്കരുത്.
വെള്ളത്തിലിട്ട് സൂക്ഷിക്കുമ്പോൾ മല്ലിയിലയിൽ എപ്പോഴും ഈർപ്പം നിലനിൽക്കുന്നു. ഇത് മല്ലിയില കേടാകുന്നതിനെ തടയുന്നു.
നനവുള്ള തുണിയിൽ മല്ലിയില പൊതിഞ്ഞ് സൂക്ഷിക്കാം. ശേഷം ഇതൊരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ വെച്ചാൽ മതി.
മല്ലിയില കഷ്ണങ്ങളായി മുറിച്ചെടുത്തതിന് ശേഷം ഐസ് ട്രേയിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം.
മല്ലിയില നന്നായി ഉണക്കിയും സൂക്ഷിക്കാൻ സാധിക്കും. ഉണക്കിയ മല്ലിയില ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ വെച്ചാൽ മതി.
വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ ഇവയാണ്
അടുക്കളയിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
തുളസി വീട്ടിൽ വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
പാചകത്തിന് പറ്റിയ ഈ 7 തരം എണ്ണകൾ ഇതാണ്