Home
വീടുകളിൽ ഉപയോഗിക്കുന്ന ഓരോ വസ്തുവിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്. ഇത് പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു.
നമ്മൾ കുടിക്കാൻ വാങ്ങിക്കുന്ന കുപ്പി വെള്ളത്തിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്. ഇത് കുപ്പിയുടെ മൂടി, ഫിൽറ്റർ എന്നിവയിൽ നിന്നും ഉണ്ടാകുന്നു.
ഇലക്‌ട്രോണിക്‌സ്, കാർപെറ്റ്, പ്ലാസ്റ്റിക് വസ്തുക്കൾ തുടങ്ങിയവയിൽ മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം.
ഭക്ഷണം പൊതിയുന്ന കവറുകൾ, ടീ ബാഗ് എന്നിവയിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ട്. ഇത് ചൂടാക്കുകയോ കീറുകയോ ചെയ്താൽ മൈക്രോപ്ലാസ്റ്റിക് ഉണ്ടാകുന്നു.
പോളിസ്റ്റർ, നൈലോൺ, അക്രിലിക് തുടങ്ങിയ വസ്ത്രങ്ങൾ കഴുകുമ്പോൾ അതിൽ നിന്നും പ്ലാസ്റ്റിക് ഫൈബറുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
ചൂടുള്ള ഭക്ഷണങ്ങൾ സൂക്ഷിക്കുക, മൈക്രോവേവ് ഉപയോഗിച്ച് ചൂടാക്കുക തുടങ്ങിയ സമയങ്ങളിൽ മൈക്രോപ്ലാസ്റ്റിക് പുറന്തള്ളാൻ സാധ്യതയുണ്ട്.
പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച സ്പോഞ്ചുകളിൽ മൈക്രോപ്ലാസ്റ്റിക് ഉണ്ട്. ഇത് നിങ്ങളുടെ പാത്രങ്ങളിലും ഭക്ഷണത്തിലും കലരാൻ സാധ്യതയുണ്ട്.
മൈക്രോപ്ലാസ്റ്റിക് നമ്മുടെ കണ്ണുകൾക്ക് കാണാൻ സാധിക്കുന്നവയല്ല. എന്നാൽ ഇത് ഉള്ളിൽ ചെന്നാൽ പലതരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.
പാചക എണ്ണ കേടുവരാതെ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ
അടുക്കളയിലെ പൂപ്പലും ഫങ്കസും ഇല്ലാതാക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ
മല്ലിയില കേടുവരാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ ഇവയാണ്