Home
ഫ്രിഡ്ജ് നന്നായി ഇടയ്ക്കിടെ വൃത്തിയാക്കിയില്ലെങ്കിൽ ദുർഗന്ധം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ പറ്റിപ്പിടിച്ച കറയും അഴുക്കും അടിഞ്ഞുകൂടുന്നത് തടയേണ്ടതുണ്ട്.
കേടായ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് അണുക്കൾ പെരുകാനും ദുർഗന്ധം ഉണ്ടാവാനും കാരണമാകുന്നു.
വിനാഗിരിയിൽ വെള്ളം ചേർത്തതിന് ശേഷം ഫ്രിഡ്ജിന്റെ ഉൾഭാഗം നന്നായി തുടച്ചെടുത്താൽ ദുർഗന്ധത്തെ ഇല്ലാതാക്കാൻ സാധിക്കും.
ദുർഗന്ധത്തെ അകറ്റാനും കാപ്പിപ്പൊടി നല്ലതാണ്. ഇതിൽ നൈട്രജൻ ഉള്ളതുകൊണ്ട് ദുർഗന്ധത്തെ വലിച്ചെടുക്കുന്നു. ഒരു പാത്രത്തിൽ കുറച്ച് കാപ്പിപ്പൊടി എടുത്തതിന് ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം.
കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. രണ്ടാഴ്ച കൂടുമ്പോൾ ഫ്രിഡ്ജ് നന്നായി കഴുകി വൃത്തിയാക്കിയാൽ ദുർഗന്ധം ഉണ്ടാവുന്നത് തടയാൻ സാധിക്കും.
എസിക്ക് ഉള്ളത് പോലെ തന്നെ ഫ്രിഡ്ജിനും ഫിൽറ്ററുണ്ട്. ഇത് ഇടയ്ക്കിടെ മാറ്റി സ്ഥാപിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ വായു തങ്ങി നിൽക്കുകയും ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു.
നാരങ്ങ നീര് ഉപയോഗിച്ചും ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധത്തെ ഇല്ലാതാക്കാൻ സാധിക്കും. ഫ്രിഡ്ജിന്റെ ഉൾഭാഗങ്ങൾ നാരങ്ങ നീര് ഉപയോഗിച്ച് തുടച്ചെടുത്താൽ മതി.
തുറന്ന പാത്രത്തിൽ കുറച്ച് ബേക്കിംഗ് സോഡ നിറച്ച് സൂക്ഷിച്ചാൽ ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധത്തെ അകറ്റാൻ സാധിക്കും.