മഴക്കാലമായാൽ പിന്നെ അട്ടയുടെ ശല്യം കൂടുന്നു. അട്ടയെ തുരത്താൻ ഇങ്ങനെ ചെയ്താൽ മതി.
ഈർപ്പമുള്ള സ്ഥലങ്ങൾ
ഈർപ്പവും ഇരുട്ടുമൂടിയ സ്ഥലങ്ങളുമാണ് അട്ടകൾക്ക് കൂടുതൽ ഇഷ്ടം. പാറക്കെട്ടുകൾ, ചെടികൾക്കും പൂക്കൾക്കുമിടയിലും ഇവ കാണപ്പെടുന്നു.
ചെടികൾക്ക് ദോഷമാണ്
ചെറിയ അളവിൽ അട്ടകൾ വരുന്നത് ചെടികൾക്ക് നല്ലതാണെങ്കിലും അമിതമായി വരുന്നത് ചെടിക്ക് ദോഷമാണ്. അട്ടകൾ വേരും, തണ്ടും ഇലകളും കഴിക്കാൻ സാധ്യതയുണ്ട്.
അട്ട കടിക്കുമോ
മനുഷ്യർക്ക് യാതൊരു ദോഷവും അട്ട മൂലമുണ്ടാകുന്നില്ല. എന്നാൽ ഇവയെ തൊടുമ്പോൾ ചുരുങ്ങുകയും പ്രതിരോധ ഗന്ധിയിൽ നിന്നും ദുർഗന്ധം വമിക്കുന്ന ദ്രാവകം വരുകയും ചെയ്യുന്നു.
ഡ്രൈയായി സൂക്ഷിക്കാം
വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നത് ഒഴിവാക്കാം. എപ്പോഴും വീട് വൃത്തിയാക്കി ഡ്രൈ ആക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
ഈർപ്പമുള്ള വസ്തുക്കൾ
ഈർപ്പം ഉണ്ടാക്കുന്ന വസ്തുക്കൾ വീടിനുള്ളിൽ നിന്നും മാറ്റണം. കേടുവന്ന ചെടികൾ, ഇലകൾ, കല്ല്, അഴുക്ക് എന്നിവ നീക്കം ചെയ്യാം.
വാട്ടർ ലീക്കേജ്
വീടിനുള്ളിൽ വാട്ടർ ലീക്കേജ് ഉണ്ടെങ്കിൽ അത് ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കണം. ഈർപ്പം അട്ടയെ ആകർഷിക്കുന്നു.
ഹോളുകൾ അടയ്ക്കാം
വീടിനുള്ളിൽ വിള്ളലുകളോ ഹോളോ ഉണ്ടെങ്കിൽ ഉടൻ അടയ്ക്കാൻ ശ്രദ്ധിക്കണം. ഇതിലൂടെ അട്ടകൾ എളുപ്പത്തിൽ വീടിനുള്ളിൽ കയറാൻ സാധ്യതയുണ്ട്.