Home

ചെടി വളർത്താം

വീടിനുള്ളിലെ ഓരോ സ്ഥലത്തും വ്യത്യസ്തമായ ചെടികളാണ് വളർത്തേണ്ടത്. ബാത്റൂമിനുള്ളിൽ വളർത്താൻ പറ്റിയ ചെടികൾ ഇവയാണ്.

ഫേൺ

വീടിനുള്ളിൽ എളുപ്പത്തിൽ വളരുന്ന ചെടിയാണ് ഫേൺ ഇനത്തിൽപ്പെട്ട ചെടികൾ. ഈർപ്പമുള്ള സ്ഥലങ്ങളിൽ ഇത് നന്നായി വളരുന്നു.

സ്‌നേക് പ്ലാന്റ്

സ്‌നേക് പ്ലാന്റിന് വലിയ അളവിലുള്ള പരിചരണം ആവശ്യമായി വരുന്നില്ല. കൂടാതെ ഇത് വായുവിനെ ശുദ്ധീകരിക്കാനും നല്ലതാണ്.

പീസ് ലില്ലി

വളരെ ചെറിയ സ്‌പേസിൽ എളുപ്പത്തിൽ വളർത്താൻ പറ്റിയ ചെടിയാണ് പീസ് ലില്ലി. ബാത്റൂമിനുള്ളിലെ ഷെൽഫിൽ വളർത്തുന്നതാണ് ഉചിതം.

ലക്കി ബാംബൂ

കുറച്ച് വെള്ളം മതി ലക്കി ബാംബൂ നന്നായി വളരും. പടർന്ന് പന്തലിക്കുന്ന സ്വഭാവമില്ലാത്തതിനാൽ ബാത്റൂമിനുള്ളിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കും.

യൂക്കാലിപ്റ്റസ്

ബാത്റൂമിനുള്ളിൽ നല്ല സുഗന്ധം ലഭിക്കാൻ യൂക്കാലിപ്റ്റസ് ചെടി വളർത്തുന്നത് നല്ലതാണ്. കൂടാതെ ഈർപ്പം ഉണ്ടാകുമ്പോൾ ചെടി നന്നായി വളരുകയും ചെയ്യുന്നു.

സ്പൈഡർ പ്ലാന്റ്

ബാത്റൂമിനുള്ളിൽ സ്ഥലമുണ്ടെങ്കിൽ ഈ ചെടി തൂക്കിയിട്ട് വളർത്താവുന്നതാണ്. ഇത് വായുവിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു.

കറ്റാർവാഴ

വീടിനുള്ളിൽ വളർത്താൻ പറ്റിയ നല്ലയിനം ചെടിയാണ് കറ്റാർവാഴ. ഈർപ്പമുള്ളതിനാൽ ബാത്റൂമിനുള്ളിൽ ഇത് നന്നായി വളരുന്നു.

ഫ്രിഡ്ജിലെ ദുർഗന്ധം അകറ്റാൻ ഇതാ ചില പൊടിക്കൈകൾ

അട്ടയെ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ

വീട്ടിലെ പൊടിശല്യം ഇല്ലാതാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

ഫ്രിഡ്ജിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ഈ 7 അബദ്ധങ്ങൾ ഒഴിവാക്കാം