Home

കടന്നലിനെ തുരത്താം

കടന്നലുകൾ നല്ലതാണെങ്കിലും ഇത് ആക്രമിക്കാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ വീട്ടിൽ നിന്നും ഇതിനെ തുരത്തേണ്ടത് പ്രധാനമാണ്.

ബാക്കിവന്ന ഭക്ഷണങ്ങൾ

ബാക്കിവന്ന മധുരമുള്ള ഭക്ഷണങ്ങളും വെള്ളവും ഒരിക്കലും വീടിന് പുറത്ത് സൂക്ഷിക്കരുത്. ഇത്തരം സാധനങ്ങൾ കടന്നലുകളെ ആകർഷിക്കുന്നു.

ഹോളുകൾ

മറ്റ്‌ മൃഗങ്ങൾ തുരന്ന് വെച്ചിരിക്കുന്ന ഹോളുകളിൽ കടന്നലുകൾ വന്ന് കൂട് കൂട്ടാറുണ്ട്. അതിനാൽ തന്നെ വീടിന് പുറത്ത് അത്തരം ഹോളുകൾ കണ്ടാൽ അത് അടയ്ക്കാൻ ശ്രദ്ധിക്കണം.

കടന്നൽ കൂട്

ഇടയ്ക്കിടെ വീടും പരിസരവും നിരീക്ഷിച്ച് കടന്നൽ കൂടുകൾ ഇല്ലെന്ന് ഉറപ്പ് വരുത്താൻ ശ്രദ്ധിക്കണം. ടേബിളിന്റെ അടിഭാഗം, കാർ പോർച്ച്, ഉപയോഗമില്ലാത്ത മുറികൾ തുടങ്ങിയ സ്ഥലങ്ങൾ നിരീക്ഷിക്കാം.

വൃത്തിയാക്കാം

മുറ്റം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. കരിയിലകൾ കൂടി കിടക്കുന്ന സാഹചര്യം ഒഴിവാക്കാം. ഇത്തരം സ്ഥലങ്ങളിലാണ് കടന്നൽ കൂട് കൂട്ടുന്നത്.

കർപ്പൂരതുളസി എണ്ണ

കടന്നലുകൾക്ക് കർപ്പൂരതുളസിയുടെ ഗന്ധം മറികടക്കാൻ സാധിക്കില്ല. കടന്നൽ, കൂട് കൂട്ടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഇത് സ്പ്രേ ചെയ്യാവുന്നതാണ്.

മാലിന്യങ്ങൾ

വീട്ടിലുണ്ടാകുന്ന മാലിന്യങ്ങൾ എപ്പോഴും അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇതിൽ കടന്നലുകളെ ആകർഷിക്കാൻ സാധ്യതയുള്ള മാലിന്യങ്ങൾ ഉണ്ടാവാം.

ജനാലകളും വാതിലുകളും

പുറത്ത് നിന്നും വീടിനുള്ളിലേക്ക് കടന്നലുകൾ കയറിവരുന്നതിനെ തടയേണ്ടതും പ്രധാനമാണ്. ജനാലകളിൽ നെറ്റ് അടിക്കുന്നത് നല്ലതായിരിക്കും.

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പഴവർഗ്ഗങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്

ബാത്റൂമിനുള്ളിൽ വളർത്തേണ്ട 7 ചെടികൾ ഇവയാണ്

ഫ്രിഡ്ജിലെ ദുർഗന്ധം അകറ്റാൻ ഇതാ ചില പൊടിക്കൈകൾ

അട്ടയെ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ