ഉപ്പിന് രുചി നൽകാൻ മാത്രമല്ല, ഉപയോഗങ്ങൾ വേറെയുമുണ്ട്. ഉപ്പിന്റെ സഹായത്തോടെ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഇതാണ്.
കീടങ്ങളെ തുരത്താം
ഉപ്പ് ഉപയോഗിച്ച് കീടങ്ങളെ തുരത്താൻ സാധിക്കും. വീടിനുള്ളിലും പരിസരത്തും നിരന്തരം വരുന്ന ഉറുമ്പിന്റെ ശല്യം ഉപ്പിന്റെ സഹായത്തോടെ ഇല്ലാതാക്കാൻ സാധിക്കുന്നു.
സ്റ്റീൽ പാത്രങ്ങൾ
ഉപയോഗിച്ച് മങ്ങിപ്പോയ സ്റ്റീൽ പാത്രങ്ങളും അതിലെ കറയും കളയാൻ ഉപ്പ് മതി. പാത്രങ്ങൾ വെള്ളമൊഴിച്ച് കഴുകിയതിന് ശേഷം അതിലേക്ക് കുറച്ച് ഉപ്പിട്ടാൽ മതി.
കൈകൾ കഴുകാം
സവാളയും വെളുത്തുള്ളിയും മുറിച്ചതിന് ശേഷം കൈകളിൽ നിലനിലക്കുന്ന ഗന്ധത്തെ അകറ്റാൻ ഉപ്പിന് സാധിക്കും. കുറച്ച് ഉപ്പെടുത്തതിന് ശേഷം കൈകൾ ഉരച്ച് കഴുകിയാൽ മതി.
കള കളയാം
പൂന്തോട്ടത്തിൽ അനാവശ്യമായി വളരുന്ന ചെടികളും പുല്ലും ഇനി വെട്ടിക്കളയേണ്ട. കുറച്ച് ഉപ്പും അതിലേക്ക് വെള്ളം അല്ലെങ്കിൽ വിനാഗിരി ചേർത്ത് ചെടികളിൽ സ്പ്രേ ചെയ്താൽ മതി.
കറ കളയാം
വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച കറയെ നീക്കം ചെയ്യാനും ഉപ്പിന് സാധിക്കും. നല്ല തണുത്ത വെള്ളത്തിൽ കറ പറ്റിയ വസ്ത്രം മുക്കിവയ്ക്കാം. ശേഷം ഉപ്പ് വിതറി നന്നായി ഉരച്ച് കഴുകിയാൽ മതി.
ദുർഗന്ധം അകറ്റാം
മാലിന്യങ്ങൾ ഉണ്ടാകുമ്പോൾ വീടിനുള്ളിൽ ദുർഗന്ധവും ഉണ്ടാകുന്നു. ഇതിനെ അകറ്റാൻ ഉപ്പ് മതി. ഉപ്പിനോപ്പം കുറച്ച് ബേക്കിംഗ് സോഡയും നാരങ്ങയും ചേർത്ത് വൃത്തിയാക്കിയാൽ മതി.
ബാത്റൂം വൃത്തിയാക്കാം
ബാത്റൂമിനുള്ളിൽ പറ്റിപ്പിടിച്ച കറയും അഴുക്കിനെയും ഇല്ലാതാക്കാൻ ഉപ്പ് മതി. ഉപ്പിനോപ്പം ഡിഷ് വാഷ് കൂടെ ചേർത്ത് നന്നായി ഉരച്ച് കഴുകിയാൽ ബാത്റൂം എളുപ്പത്തിൽ വൃത്തിയാക്കാം.