ഇൻഡോർ പ്ലാന്റായി വളർത്താൻ പറ്റിയ ചെടിയാണ് റബ്ബർ പ്ലാന്റ്. ഇത് വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വായുവിനെ ശുദ്ധീകരിക്കുന്നു
വായുവിനെ ശുദ്ധീകരിക്കാൻ റബ്ബർ പ്ലാന്റ് നല്ലതാണ്. കാർബൺ മോണോക്സൈഡ്, ഫോർമൽ ഡിഹൈഡ് തുടങ്ങിയ വിഷാംശത്തെ വലിച്ചെടുക്കുകയും ശുദ്ധവായു നൽകുകയും ചെയ്യുന്നു.
ഓക്സിജന്റെ അളവ്
മറ്റ് ചെടികളെ പോലെ റബ്ബർ പ്ലാന്റും പ്രകാശസംശ്ലേഷണം നടക്കുന്ന സമയത്ത് ഓക്സിജനെ പുറത്ത് വിടുന്നു. ഇത് ലിവിങ് റൂമിനുള്ളിൽ നല്ല ഓക്സിജൻ ലഭിക്കാൻ സഹായിക്കുന്നു.
എസ്തെറ്റിക്
റബ്ബർ പ്ലാന്റിന്റെ കടും പച്ച നിറത്തിലുള്ള തിളങ്ങുന്ന ഇലകൾ ആരെയും ആകർഷിക്കുന്നു. ഇത് മുറിക്ക് എസ്തെറ്റിക് ലുക്ക് നൽകുന്നു.
സമ്മർദ്ദം കുറയ്ക്കുന്നു
മനസ്സിനെ ശാന്തമാക്കാനും, സമ്മർദ്ദം കുറയ്ക്കാനും റബ്ബർ പ്ലാന്റിന് സാധിക്കും. അതിനാൽ തന്നെ സമാധാനം ലഭിക്കാൻ ലിവിങ് റൂമിൽ ഇത് വളർത്തിയാൽ മതി.
ഈർപ്പം നിലനിർത്തുന്നു
ട്രാൻസ്പിറേഷൻ വഴി റബ്ബർ പ്ലാന്റ് ഈർപ്പത്തെ നിലനിർത്തുന്നു. ഇത് വരണ്ട ചർമ്മം, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയെ തടയുന്നു.
എളുപ്പത്തിൽ വളർത്താം
എളുപ്പത്തിൽ വളർത്താൻ പറ്റിയ ചെടിയാണ് റബ്ബർ പ്ലാന്റ്. ഇടയ്ക്കിടെ വെള്ളമൊഴിക്കുന്നതും അധിക വെളിച്ചവും ചെടിക്ക് ആവശ്യമില്ല.
ശബ്ദത്തെ വലിച്ചെടുക്കുന്നു
ഇതിന്റെ കട്ടിയുള്ള ഇലകൾ ശബ്ദത്തെ വലിച്ചെടുക്കുകയും ചുറ്റും സമാധാന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.