Home

ഇൻഡോർ പ്ലാന്റ്

ചെടികൾ വളർത്താൻ ഇഷ്ടമുള്ളവരാണ് നിങ്ങളെങ്കിൽ ഈ ചെടികൾ വളർത്തി നോക്കൂ. ഇവ വെള്ളത്തിൽ എളുപ്പത്തിൽ വളരുന്നു.

മണി പ്ലാന്റ്

വെള്ളത്തിൽ എളുപ്പം വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. ഇതിന്റെ തണ്ട് വെള്ളത്തിലിട്ടാൽ വേരുകൾ നന്നായി വളരുന്നത് കാണാം.

ഫിലോഡെൻഡ്രോൺ

വെള്ളത്തിൽ നന്നായി വളരുന്ന ചെടിയാണ് ഫിലോഡെൻഡ്രോൺ. ഇതിന്റെ വേരുകൾ എളുപ്പത്തിൽ വളരുന്നു. ഗ്ലാസ് വെയ്‌സിൽ വളർത്തുന്നതാണ് നല്ലത്.

ലക്കി ബാംബൂ

ലക്കി ബാംബൂ വളരാൻ മണ്ണിന്റെ ആവശ്യമില്ല. ശുദ്ധമായ വെള്ളവും നേരിട്ടല്ലാത്ത സൂര്യപ്രകാശവും മാത്രമാണ് ഇതിന് ആവശ്യം.

ഇംഗ്ലീഷ് ഐവി

മണ്ണിലും വെള്ളത്തിലും വളരുന്ന ചെടിയാണ് ഇംഗ്ലീഷ് ഐവി. ഇത് ജനാലയുടെ സൈഡിലോ ഷെൽഫിലോ തോക്കിയിട്ട് വളർത്താൻ സാധിക്കും.

പീസ് ലില്ലി

സാധാരണയായി മണ്ണിൽ വളരുന്ന ചെടിയാണ് പീസ് ലില്ലി. എന്നിരുന്നാലും ഇത് വെള്ളത്തിലും നന്നായി വളരുന്നു. അതേസമയം ചെടി മുഴുവനായും വെള്ളത്തിൽ മുങ്ങുന്ന രീതിയിൽ വെയ്ക്കരുത്.

സ്പൈഡർ പ്ലാന്റ്

ചെടിയിൽ നിന്നും ചെറിയ ഭാഗം മുറിച്ചെടുത്തതിന് ശേഷം വെള്ളത്തിലിട്ട് വളർത്താം. ദിവസങ്ങൾ കൊണ്ട് തന്നെ ഇതിൽ നിന്നും വേരുകൾ വളരുന്നത് കാണാൻ സാധിക്കും.

ചൈനീസ് എവർഗ്രീൻ

ശുദ്ധമായ വെള്ളവും ആവശ്യത്തിനുള്ള വെളിച്ചവും ലഭിച്ചാൽ നന്നായി വളരുന്ന ചെടിയാണിത്. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.

ബാൽക്കണിയെ ചൂടിൽ നിന്നും സംരക്ഷിക്കാൻ ഈ ക്രീപ്പർ പ്ലാന്റുകൾ വളർത്തൂ

വീട്ടിലെ കടന്നൽ ശല്യം ഇല്ലാതാക്കാൻ ഇതാ ചില പൊടിക്കൈകൾ

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പഴവർഗ്ഗങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്

ബാത്റൂമിനുള്ളിൽ വളർത്തേണ്ട 7 ചെടികൾ ഇവയാണ്