Home

മീൻ മണം

മീൻ വൃത്തിയാക്കിയതിന് ശേഷം അടുക്കളയിൽ തങ്ങി നിൽക്കുന്ന ദുർഗന്ധത്തെ ഇല്ലാതാക്കാൻ ഇത്രയും ചെയ്താൽ മതി.

കറുവപ്പട്ട, ഗ്രാമ്പു

മീൻ കഴുകിയതിന് ശേഷം ദുർഗന്ധം ഉണ്ടായാൽ ഇങ്ങനെ ചെയ്യാം. ഗ്രാമ്പു, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഒരു പാത്രത്തിലാക്കി വെള്ളമൊഴിച്ച് തിളപ്പിച്ചാൽ ദുർഗന്ധം മാറിക്കിട്ടും.

മീൻ മാലിന്യങ്ങൾ

മീനിന്റെ മാലിന്യങ്ങൾ ഡ്രെയിനിൽ അടിഞ്ഞുകൂടിയാലും ദുർഗന്ധം ഉണ്ടാവാം. കുറച്ച് ബേക്കിംഗ് സോഡ ഡ്രെയിനിലേക്ക് ഇട്ടതിന് ശേഷം വിനാഗിരിയും ചൂടുവെള്ളവും ഒഴിക്കാം. ഇത് ദുർഗന്ധത്തെ അകറ്റുന്നു.

ദുർഗന്ധം

ദുർഗന്ധം വരുന്ന സ്ഥലങ്ങളിൽ കുറച്ച് ബേക്കിംഗ് സോഡ വിതറിയാൽ ദുർഗന്ധത്തെ അകറ്റി നിർത്താൻ സഹായിക്കുന്നു.

നാരങ്ങ

നാരങ്ങ ഉപയോഗിച്ച് കിച്ചൻ സിങ്ക് നന്നായി ഉരച്ച് കഴുകാം. ഇത് മീനിന്റെ ദുർഗന്ധത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

കാപ്പിപ്പൊടി

ദുർഗന്ധം ഇല്ലാതാക്കാൻ കാപ്പിപൊടിയും നല്ലതാണ്. കാപ്പിപ്പൊടി അല്ലെങ്കിൽ ബേക്കിംഗ് സോഡ ഒരു പാത്രത്തിൽ എടുത്തതിന് ശേഷം അടുക്കളയിൽ തുറന്ന് വെച്ചാൽ മതി. ദുർഗന്ധം മാറും.

ജനാലകൾ തുറന്നിടാം

മീൻ വൃത്തിയാക്കുമ്പോഴും പാചകം ചെയ്യുമ്പോഴും ജനാലകൾ എപ്പോഴും തുറന്നിടാൻ ശ്രദ്ധിക്കുക. ഇത് അടുക്കളയിൽ വായു തങ്ങി നിൽക്കുന്നതിനെ തടയുന്നു.

ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ

മീൻ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. തുറന്ന് നിലയിൽ ഫ്രിഡ്ജിൽ മീൻ സൂക്ഷിക്കരുത്. സാധ്യമെങ്കിൽ വാഴയിലയിൽ പൊതിഞ്ഞ് വയ്ക്കാം. ഇത് ദുർഗന്ധത്തെ ഇല്ലാതാക്കുന്നു.

വസ്ത്രങ്ങൾ അയൺ ചെയ്യുമ്പോൾ ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ ഇതാണ്

വീട്ടിൽ മണി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട 7 ഔഷധസസ്യങ്ങൾ ഇതാണ്

ഉപ്പ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന 7 കാര്യങ്ങൾ ഇതാണ്