മനോഹരമായ പൂക്കളും നല്ല സുഗന്ധവുമുള്ള ചെടിയാണ് മുല്ല. മുല്ലച്ചെടി തഴച്ച് വളരാൻ ഇത്രയും ചെയ്താൽ മതി.
ചെടിയിനം തെരഞ്ഞെടുക്കാം
പലയിനങ്ങളിൽ മുല്ല ലഭിക്കും. സ്ഥലപരിമിതി, കാലാവസ്ഥ എന്നിവയ്ക്ക് അനുയോജ്യമായ ഇനം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം.
ചെടിച്ചട്ടി
കുറഞ്ഞത് 14 ഇഞ്ച് ആഴവും നല്ല ഡ്രെയിനേജ് ഹോളുമുള്ള ചെടിച്ചട്ടിയാണ് മുല്ല വളർത്താൻ തെരഞ്ഞെടുക്കേണ്ടത്. ചെടിയുടെ വേരിൽ ഈർപ്പം തങ്ങി നിൽക്കാൻ പാടില്ല.
നീർവാർച്ചയുള്ള മണ്ണ്
അസിഡിറ്റിയും നല്ല ഫലഭൂയിഷ്ഠമായ മണ്ണുമാണ് മുല്ലക്ക് ആവശ്യം. ഗാർഡൻ സോയിൽ, കമ്പോസ്റ്റ്, പെരിലൈറ്റ് എന്നിവ മണ്ണിൽ ചേർക്കുന്നത് ചെടികൾ നന്നായി വളരാൻ സഹായിക്കുന്നു.
സൂര്യപ്രകാശം
കുറഞ്ഞത് 6 മണിക്കൂർ എങ്കിലും മുല്ലക്ക് സൂര്യപ്രകാശം ആവശ്യമാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ മുല്ല നട്ടുവളർത്താം.
വെള്ളമൊഴിക്കാം
എപ്പോഴും വേരിൽ ഈർപ്പം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. അതേസമയം അമിതമായി വെള്ളമൊഴിക്കുന്നത് ഒഴിവാക്കാം. ഇത് ചെടി നശിച്ച് പോകാൻ കാരണമാകുന്നു.
വെട്ടിമാറ്റാം
കേടുവന്നതോ പഴുത്തതോ ആയ ഇലകൾ മുറിച്ച് മാറ്റാൻ ശ്രദ്ധിക്കണം. ഇത് പുതിയ ഇലകൾ വളരാൻ സഹായിക്കുന്നു.
വളപ്രയോഗം
മാസത്തിൽ ഒരിക്കൽ ചെടിക്ക് വളമിട്ടുകൊടുക്കാൻ ശ്രദ്ധിക്കണം. ദ്രാവക വളമാണ് മുല്ലക്ക് ആവശ്യം. കമ്പോസ്റ്റ്, പഴത്തൊലി എന്നിവയും വളമായി ഉപയോഗിക്കാം.