വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് തുളസി. എന്നാൽ ചില കാര്യങ്ങൾ തുളസി ചെടിയുടെ വളർച്ചക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
സൂര്യപ്രകാശം
കുറഞ്ഞത് 4 മണിക്കൂർ എങ്കിലും തുളസിക്ക് സൂര്യപ്രകാശം ആവശ്യമാണ്. ശരിയായ അളവിൽ സൂര്യപ്രകാശം ലഭിക്കാതെ വരുമ്പോൾ ചെടിയുടെ വളർച്ചയെ ബാധിക്കാൻ സാധ്യതയുണ്ട്.
വെള്ളമൊഴിക്കാം
ചെടിക്ക് വളരാൻ ആവശ്യമായ വെളളം ഒഴിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. അതേസമയം അമിതമായി വെള്ളമൊഴിക്കാൻ പാടില്ല. ഇത് ചെടി നശിച്ച് പോകാൻ കാരണമാകുന്നു.
മണ്ണിന്റെ ഗുണനിലവാരം
ഗുണനിലവാരം ഇല്ലാത്ത പഴകിയ മണ്ണിൽ തുളസി ചെടി നടരുത്. ചാണകം, കോകോപ്പീറ്റ് എന്നിവ ചേർത്ത മണ്ണിലാവണം തുളസി നട്ടുവളർത്തേണ്ടത്. ഇടയ്ക്കിടെ ചെടിക്ക് വളമിടാനും മറക്കരുത്.
വെട്ടിമാറ്റാം
പഴുത്തതോ കേടുവന്നതോ ആയ ഇലകളും തണ്ടും ചെടിയിൽ നിന്നും മുറിച്ച് മാറ്റാൻ ശ്രദ്ധിക്കണം. ഇത് ചെടിയുടെ വളർച്ചയെ ബാധിക്കാൻ സാധ്യതയുണ്ട്.
കീടങ്ങളുടെ ശല്യം
ഇലകളിൽ ചെറിയ ഹോളുകളോ വെള്ള നിറത്തിലുള്ള കീടങ്ങളെയോ കണ്ടാൽ ചെടിയിൽ കീടശല്യം ഉണ്ടെന്നാണ് മനസിലാക്കേണ്ടത്. ഇത് ചെടി നന്നായി വളരുന്നതിന് തടസ്സമാകുന്നു.
കാലാവസ്ഥ വ്യതിയാനം
തണുപ്പുള്ള സമയങ്ങളിൽ ചെടി വളരുന്നതിന് തടസ്സങ്ങൾ ഉണ്ടാകുന്നു. കാരണം തുളസി ചെടിക്ക് ചൂടാണ് ആവശ്യം. തണുപ്പുള്ള സമയങ്ങളിൽ തുണി ഉപയോഗിച്ച് തുളസി ചെടി മൂടിവയ്ക്കുന്നത് നല്ലതായിരിക്കും.
വേരുകളുടെ വളർച്ച
പോട്ടിൽ വളർത്തുമ്പോൾ വേരുകൾ പരസ്പരം കുരുങ്ങാൻ സാധ്യതയുണ്ട്. പോട്ടിൽ വേരുകൾ നീളത്തിൽ വളരാനുള്ള സ്ഥലം ഇല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.