Home

ഇൻഡോർ ചെടികൾ

വീട് മനോഹരമാക്കാനും പോസിറ്റീവ് ഊർജ്ജം ലഭിക്കാനും ഇൻഡോർ ചെടികൾ വളർത്താം. അറിയാം ട്രെൻഡിങ് ഇൻഡോർ ചെടികളെക്കുറിച്ച്.

സ്‌നേക് പ്ലാന്റ്

ചെടിയുടെ നീളമുള്ള ഇലകൾ വീടിന് ഏസ്തെറ്റിക് ലുക്ക് നൽകുന്നു. മുറിയുടെ ഒരു കോണിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്.

മോൺസ്റെറ

ആദ്യമായി ചെടികൾ വളർത്തുന്നവർക്ക് എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് മോൺസ്റെറ. നേരിട്ടല്ലാത്ത സൂര്യപ്രകാശവും കുറച്ച് വെള്ളവും മാത്രമാണ് ഇതിന് ആവശ്യം.

ഡ്രകെയ്‌ന

എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഇൻഡോർ ചെടിയാണ് ഡ്രകെയ്‌ന. പച്ച, മഞ്ഞ, വെള്ള, പിങ്ക്, ചുവപ്പ് എന്നീ നിറങ്ങളിൽ ഡ്രകെയ്‌ന ലഭിക്കും.

പീസ് ലില്ലി

വായുവിനെ ശുദ്ധീകരിക്കാനും, നല്ല ഊർജ്ജം പകരാനും പീസ് ലില്ലിക്ക് സാധിക്കും. വളരെ ചെറിയ പരിചരണം മാത്രമാണ് ചെടിക്ക് ആവശ്യം.

സീസീ പ്ലാന്റ്

തിളക്കമുള്ള പച്ച നിറത്തിലുള്ള ഈ ചെടി വീടിന് ഏസ്തെറ്റിക് ലുക്ക് നൽകുന്നു. വളരെ ചെറിയ പരിചരണം മാത്രമാണ് സീസീ പ്ലാന്റിന് ആവശ്യം.

ഫികസ് സ്റ്റാർലൈറ്റ്

ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളരുന്ന ചെടിയാണ് ഫികസ് സ്റ്റാർലൈറ്റ്. നേരിട്ടല്ലാത്ത സൂര്യപ്രകാശവും ചെറിയ അളവിലുള്ള വെള്ളവും മാത്രമാണ് ചെടിക്ക് ആവശ്യം.

കോളിയസ്

മറ്റുള്ള ചെടികളിൽ നിന്നും വ്യത്യസ്തമാണ് ഇതിന്റെ ഇലകൾ. മനോഹരമായ ഈ ഇൻഡോർ ചെടി വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കും.

വിത്തില്ലാതെ വീട്ടിൽ വളർത്താൻ സാധിക്കുന്ന 7 ചെടികൾ

വീടിന്റെ ഭംഗി വർധിപ്പിക്കാൻ ഇതാ 7 ഉയരമുള്ള ഇൻഡോർ ചെടികൾ

തുളസി ചെടിയുടെ വളർച്ചയെ തടയുന്ന 7 കാര്യങ്ങൾ ഇതാണ്

ബാത്‌റൂമിൽ നിർബന്ധമായും ഒഴിവാക്കേണ്ട 5 അബദ്ധങ്ങൾ ഇതാണ്