ഔഷധ സസ്യങ്ങൾ വീട്ടിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ ഏറെയാണ്. ഈ ചെടികൾ വീട്ടിൽ വളർത്തി നോക്കൂ. ബ്ലഡ് ഷുഗറിന്റെ അളവ് കുറയ്ക്കാം.
വേപ്പില
ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ വെപ്പ് നല്ലതാണ്.
തുളസി
ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും രക്തത്തിലെ പഞ്ചസാരയെ ബാധിക്കുന്ന കോർട്ടിസോളിനെ നിയന്ത്രിക്കാനും തുളസിക്ക് സാധിക്കും.
ഉലുവ
ഇത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. ഇത് പതിവായി ഉപയോഗിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമതയും ഫാസ്റ്റിംഗിലെ ഗ്ലൂക്കോസ് അളവും മെച്ചപ്പെടുത്തുന്നു.
പാവയ്ക്ക
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
ചക്കരക്കൊല്ലി (ഗുർമർ)
പഞ്ചസാരയുടെ ആസക്തിയും അതിന്റെ ആഗിരണവും കുറയ്ക്കാൻ ഈ ചെടിക്ക് സാധിക്കും. ഇത് ബ്ലഡ് ഷുഗർ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
കറുവപ്പട്ട
കറുവപ്പട്ട കഴിക്കുന്നത് ഇൻസുലിൻ കാര്യക്ഷമത വർധിപ്പിക്കുകയും ഭക്ഷണത്തിന് ശേഷമുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
കറ്റാർവാഴ
കറ്റാർവാഴ ജെൽ പതിവായി കഴിക്കുന്നത് രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് കുറയ്ക്കുന്നു. കൂടാതെ വയർ വീർക്കൽ തടയുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.