Home

ഔഷധ സസ്യങ്ങൾ

നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഔഷധ സസ്യങ്ങൾ. എന്നാൽ ചില ഔഷധ സസ്യങ്ങൾക്ക് കീടങ്ങളെ അകറ്റി നിർത്താനും സാധിക്കും. ഈ ചെടികൾ വളർത്തി നോക്കൂ.

റോസ്മേരി

മറ്റുള്ള ചെടികളിൽ നിന്നും വ്യത്യസ്തമാണ് റോസ്മേരി. ഇതിന്റെ ശക്തമായ ഗന്ധം പരാഗണകാരികളെ ആകർഷിക്കുന്നു. അടുക്കളയിലും നിരവധി ഗുണങ്ങളാണ് ഇതിനുള്ളത്.

തൈം

എളുപ്പത്തിൽ വളരുന്ന ഈ ചെടിക്ക് അടുക്കളയിൽ മാത്രമല്ല പൂന്തോട്ടത്തിലും ഉപയോഗങ്ങളുണ്ട്. കീടങ്ങളെ അകറ്റാൻ ഈ ചെടി നല്ലതാണ്.

ബേസിൽ

പൂന്തോട്ടത്തിലെ കീടങ്ങളെ അകറ്റാൻ ഈ ഔഷധ സസ്യത്തിന് സാധിക്കും. ബേസിൽ ഉള്ള ഇടങ്ങളിൽ കീടങ്ങളെ പിടിക്കുന്ന ജീവികൾ വരുന്നു. ഇത് കീടശല്യം ഇല്ലാതാക്കാൻ സഹായിക്കും.

സീമ മല്ലി

കീടശല്യം ഒഴിവാക്കാൻ സീമ മല്ലി നല്ലതാണ്. കാഴ്ചയിൽ മല്ലിക്ക് സാമ്യമുള്ളതായി തോന്നുമെങ്കിലും രണ്ടും രണ്ടാണ്. ഇത് എളുപ്പത്തിൽ വളരുന്ന ചെടിയാണ്.

ലാവണ്ടർ

നല്ല സുഗന്ധമുള്ള ചെടിയാണ് ലാവണ്ടർ. പർപ്പിൾ നിറത്തിലുള്ള ഈ പൂച്ചെടിക്ക് കീടങ്ങളെ അകറ്റി നിർത്താൻ സാധിക്കും.

സേജ് പ്ലാന്റ്

ഇതിനെ സാൽവിയ എന്നും വിളിക്കാറുണ്ട്. ഇതിന്റെ രൂക്ഷഗന്ധം കീടങ്ങളെ അകറ്റി നിർത്തുന്നു. ഈ ഔഷധസസ്യം പൂന്തോട്ടത്തിൽ വളർത്തുന്നത് നല്ലതായിരിക്കും.

പുതിന

എവിടെയും എളുപ്പത്തിൽ വളരുന്ന ചെടിയാണ് പുതിന. ഇതിന്റെ ഗന്ധത്തെ അതിജീവിക്കാൻ കീടങ്ങൾക്ക് സാധിക്കില്ല.

മഴക്കാലത്ത് വീട്ടിൽ പാമ്പ് കയറാതിരിക്കാൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

വീട്ടിൽ ഒറിഗാനോ വളർത്താൻ ഇതാ ചില പൊടിക്കൈകൾ

മഴക്കാലത്തെ ജീവികളെ അകറ്റാൻ ഇതാ ചില പൊടിക്കൈകൾ

വീടുകളിൽ ട്രെൻഡിങ്ങായ 7 ഇൻഡോർ ചെടികൾ ഇതാണ്