Home

പാമ്പ് ശല്യം

മഴക്കാലമായാൽ വീടിനുള്ളിൽ പാമ്പ് ശല്യം വർധിക്കുന്നു. പാമ്പ് വരുന്നതിന്റെ പ്രധാന കാരണം ഇതാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

വൃത്തിയാക്കാം

വീടും പരിസരവും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാം. മാലിന്യങ്ങൾ, കരിയില എന്നിവ കൂടി കിടക്കുന്നത് ഒഴിവാക്കാം.

വിറക് കൂട്ടിയിടുമ്പോൾ

വീടിന് പുറത്ത് വിറക് കൂട്ടിയിടുന്ന ശീലം ഒട്ടുമിക്ക വീടുകളിലും ഉണ്ട്. എന്നാൽ ഇത് പാമ്പുകൾക്ക് വന്നിരിക്കാൻ കൂടുതൽ സൗകര്യമുണ്ടാക്കുന്നു. മതിലിനോട് ചേർന്ന രീതിയിൽ വിറക് സൂക്ഷിക്കരുത്.

പഴുതുകൾ അടയ്ക്കാം

വീടിന്റെ വാതിലുകളും ജനാലകളും മഴക്കാലത്ത് പരിശോധിക്കുന്നത് നല്ലതായിരിക്കും. ഇത് പഴുതുകൾ കണ്ടെത്തി അടയ്ക്കാൻ സഹായിക്കുന്നു.

പൂന്തോട്ടം

ചെടിച്ചട്ടികൾ അകലം പാലിച്ച് വയ്ക്കാൻ ശ്രദ്ധിക്കണം. ചെടികൾ ഒരുമിച്ച് തിങ്ങിനിറഞ്ഞ് നിൽക്കുമ്പോൾ അതിനിടയിൽ പാമ്പ് വരാൻ സാധ്യത കൂടുതലാണ്.

പരിശോധിക്കാം

മുറ്റത്തെ ഇന്റർലോക്ക്, കോൺക്രീറ്റ് എന്നിവയിൽ വിള്ളലുകൾ ഉണ്ടോ എന്ന് പരിശോധിക്കാം. ഇതിനിടയിൽ പാമ്പ് കയറിയിരിക്കാനുള്ള സാധ്യത കൂടുതലാണ്.

വള്ളിച്ചെടികൾ

വീട് മനോഹരമാക്കാൻ ജനാലകളുടെയും വാതിലുകളുടെയും അടുത്തായി പടർത്തി വളർത്തുന്ന വള്ളിച്ചെടികൾ വെട്ടി ഒതുക്കാൻ ശ്രദ്ധിക്കണം. ഇതിലൂടെ പാമ്പ് വീടിനകത്ത് കടക്കാൻ സാധ്യത കൂടുതലാണ്.

എക്സ്ഹോസ്റ്റ് ഫാൻ

വീട്ടിലെ എക്സ്ഹോസ്റ്റ് ഫാൻ, എയർ ഹോളുകൾ എന്നിവിടങ്ങളിൽ നെറ്റ് അടിക്കുന്നത് വീടിനുള്ളിൽ ജീവികൾ കയറുന്നത് തടയാൻ സഹായിക്കുന്നു.

വീട്ടിൽ ഒറിഗാനോ വളർത്താൻ ഇതാ ചില പൊടിക്കൈകൾ

മഴക്കാലത്തെ ജീവികളെ അകറ്റാൻ ഇതാ ചില പൊടിക്കൈകൾ

വീടുകളിൽ ട്രെൻഡിങ്ങായ 7 ഇൻഡോർ ചെടികൾ ഇതാണ്

വിത്തില്ലാതെ വീട്ടിൽ വളർത്താൻ സാധിക്കുന്ന 7 ചെടികൾ