Home
സിങ്ക് അടഞ്ഞുപോയാൽ അടുക്കളയിൽ ജോലി ചെയ്യാൻ ആർക്കും ഇഷ്ടമുണ്ടാകില്ല. അതുപോലൊരു തലവേദന വേറെയില്ലെന്ന് തന്നെ പറയാം. സിങ്ക് വൃത്തിയാക്കാൻ ഇങ്ങനെ ചെയ്യൂ.
അഴുക്കും മാലിന്യങ്ങളും അടിഞ്ഞുകൂടുമ്പോഴാണ് അടുക്കള സിങ്ക് അടയുന്നത്. അടിഞ്ഞുകൂടിയ മാലിന്യത്തെ എളുപ്പത്തിൽ ഇല്ലാതാക്കാൻ സാധിക്കും.
ബേക്കിംഗ് സോഡയിൽ കുറച്ച് വിനാഗിരി ചേർത്ത് സിങ്കിലേക്ക് ഒഴിക്കാം. അതേസമയം സിങ്കിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
ഉപ്പ്, ബേക്കിംഗ് സോഡ, ചെറുചൂട് വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം. ശേഷം ഡ്രെയിനിലേക്ക് ഒഴിക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം വെള്ളമൊഴിച്ച് കഴുകിയാൽ മതി.
ഇത് ഉപയോഗിച്ച് അടുക്കള സിങ്കിന്റെ അടവ് എളുപ്പത്തിൽ മാറ്റാൻ സാധിക്കും. ഡ്രെയിനിന്റെ തുറന്ന ഭാഗത്ത് പ്ലങ്ങർ സ്ഥാപിച്ച് പ്രവർത്തിപ്പിക്കാവുന്നതാണ്.
ഡ്രെയിൻ വൃത്തിയാക്കാൻ ക്ലീനറുകൾ വാങ്ങാം. ഇത് ഉപയോഗിച്ചും എളുപ്പത്തിൽ അടുക്കള സിങ്ക് വൃത്തിയാക്കാൻ സാധിക്കും.
പ്ലങ്ങർ പോലുള്ള മറ്റൊരു ഉപകരണമാണ് വെറ്റ് ഡ്രൈ വാക്വം. ഈ വാക്വം ക്ലീനർ ഉപയോഗിച്ച് എളുപ്പത്തിൽ സിങ്കിലെ മാലിന്യങ്ങളെ നീക്കം ചെയ്യാൻ സാധിക്കും.
വിനാഗിരി ഉപയോഗിച്ചും അടഞ്ഞുപോയ അടുക്കള സിങ്ക് വൃത്തിയാക്കാൻ കഴിയും. സിങ്കിലേക്ക് വിനാഗിരി ഒഴിച്ചതിന് ശേഷം കുറച്ച് നേരം അങ്ങനെ തന്നെ വെച്ചിരിക്കാം. ശേഷം കഴുകിക്കളഞ്ഞാൽ മതി.