Home

കള്ളിമുൾച്ചെടികൾ

സാധാരണമായി കള്ളിമുൾച്ചെടികൾ ചൂടുള്ള സ്ഥലങ്ങളിലും മരുഭൂമിയിലുമൊക്കെയാണ് വളരാറുള്ളത്. എന്നാൽ ചിലയിനം കള്ളിമുൾച്ചെടികൾ വീടിനുള്ളിലും വളർത്താൻ സാധിക്കും.

ഓൾഡ് ലേഡി കാക്ടസ്

റൗണ്ട് ഷെയ്പ്പിലുള്ള കള്ളിമുൾച്ചെടിയാണിത്. വെള്ള നിറത്തിലുള്ള ചെടിയിൽ പിങ്ക് നിറത്തിലുള്ള മനോഹരമായ പൂക്കൾ കാണാൻ സാധിക്കും.

സ്റ്റാർ കാക്ടസ്

സ്റ്റാർ പോലുള്ള ആകൃതിയിലാണ് ഈ കള്ളിമുൾച്ചെടി ഉണ്ടാകുന്നത്. ചെടി വളരുന്നതിന് അനുസരിച്ച് വെട്ടിവിട്ടാൽ നന്നായി വളരും.

മൂൺ കാക്ടസ്

വീടിനുള്ളിൽ ഏസ്തെറ്റിക് ലുക്ക് ലഭിക്കാൻ ഈ ചെടി നല്ലതാണ്. പിങ്ക് നിറത്തിലുള്ള പൂക്കളാണ് ഈ കള്ളിമുൾച്ചെടിക്കുള്ളത്.

ക്രിസ്മസ് കാക്ടസ്

കള്ളിച്ചെടികൾക്ക് സാധാരണമായി മുള്ള് ഉണ്ടാകാറുണ്ട്. എന്നാൽ ക്രിസ്മസ് കാക്ടസിന് മുള്ളില്ല. പകരം ഈ ചെടിയിൽ വെള്ള, ചുവപ്പ്, പിങ്ക് തുടങ്ങിയ നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നു.

ബണ്ണി ഇയർ കാക്ടസ്

നിരപ്പായ, ഓവൽ ആകൃതിയിലാണ് ഈ കള്ളിമുൾച്ചെടി കാണപ്പെടുന്നത്. വളരെ കുറച്ച് മുള്ളുകൾ മാത്രമാണ് ഇതിലുള്ളത്. കൂടാതെ വളർത്താനും എളുപ്പമാണ്.

ഗോൾഡൻ ബാരൽ കാക്ടസ്

ബോൾ പോലുള്ള ആകൃതിയിലാണ് ഗോൾഡൻ ബാരൽ കാക്ടസ് ഉണ്ടാകുന്നത്. അകത്തുനിന്നും പുറത്തേക്ക് വരുന്ന രീതിയിലാണ് ഇതിലെ മുള്ളുകൾ ഉള്ളത്.

ഫെതർ കാക്ടസ്

വെള്ള നിറത്തിലുള്ള തൂവൽ കൊണ്ട് പൊതിഞ്ഞതുപോലെയാണ് ഫെതർ കാക്ടസ് കാണപ്പെടുന്നത്. വീടിനുള്ളിൽ വളർത്താൻ പറ്റിയ ചെടിയാണ് ഇത്.

ദീർഘകാലം വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്

വീടിനുള്ളിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന 7 ഔഷധ സസ്യങ്ങൾ

അടുക്കളയിൽ കട്ടിങ് ബോർഡ് ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

അടഞ്ഞുപോയ അടുക്കള സിങ്ക് വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ