Home
വീടിനുള്ളിൽ വളർത്താൻ കഴിയുന്ന മനോഹരമായ ഇൻഡോർ ചെടികൾ ഇന്ന് ലഭ്യമാണ്. ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവമാണ് ഉള്ളത്. ഈ ചെടികൾ വളർത്തിനോക്കൂ.
വീടിനൊരു എസ്തെറ്റിക് ലുക്ക് ലഭിക്കാൻ ഫിഡിൽ ലീഫ് ഫിഗ് ആവശ്യമാണ്. എന്നാൽ ചെടി നന്നായി വളരണമെങ്കിൽ നല്ല പരിചരണം ആവശ്യമായി വരുന്നു.
എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണ് കറ്റാർവാഴ. നന്നായി വെട്ടിവിട്ടാൽ എത്രകാലം വരെയും ചെടി വളരും.
പേരിൽ തന്നെ വ്യത്യസ്തമാണ് സിസി പ്ലാന്റ്. വളരെ കുറഞ്ഞ പരിചരണമാണ് സിസി പ്ലാന്റിന് ആവശ്യം. ഇത് എത്രകാലം വരെയും വളരുന്ന ചെടിയാണ്.
എല്ലാ വീടുകളിലും മണി പ്ലാന്റ് ഉണ്ട്. ഇത് പടർന്ന് വളരുന്ന ചെടിയാണ്. കൂടാതെ എളുപ്പത്തിൽ വളർത്താനും സാധിക്കും.
നല്ല തിളക്കമുള്ള വെട്ടിയ രൂപത്തിലുള്ള ഇലകളാണ് മോൻസ്റ്റെറയ്ക്കുള്ളത്. മഴക്കാടുകളിൽ വളരുന്ന ചെടിയാണിത്. അതിനാൽ തന്നെ എത്ര വർഷംവരെയും മോൻസ്റ്റെറ വളരും.
വളരെ കുറഞ്ഞ പരിചരണത്തിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇതിന്റെ ഇലകൾ മറ്റുള്ള ചെടികളിൽ നിന്നും വളരെ വ്യത്യസ്തമാണ്.
എളുപ്പത്തിൽ വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ചെടിക്ക് വെള്ളമൊഴിക്കേണ്ടത്.
വീടിനുള്ളിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന 7 ഔഷധ സസ്യങ്ങൾ
അടുക്കളയിൽ കട്ടിങ് ബോർഡ് ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
അടഞ്ഞുപോയ അടുക്കള സിങ്ക് വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ
ജൂലൈ മാസത്തിൽ വളരുന്ന 7 ചെടികൾ