Home

പഴുതാരയെ തുരത്താം

വീട്ടിൽ പഴുതാര ശല്യമുണ്ടോ. എങ്കിൽ അതിനെ തുരത്താൻ എളുപ്പമാണ്. ഇത്രയും മാത്രം ചെയ്താൽ മതി.

വിള്ളലുകൾ അടയ്ക്കാം

ഇത്തരം ജീവികൾ പുറത്തുനിന്നും വീടിനുള്ളിലേക്ക് കയറുന്നതിന് തടയേണ്ടത് അത്യാവശ്യമാണ്. അതിനാൽ തന്നെ വിള്ളലുകൾ ഉണ്ടെങ്കിൽ അവ പെട്ടെന്ന് അടയ്ക്കാൻ ശ്രദ്ധിക്കണം.

ഭക്ഷണ മാലിന്യങ്ങൾ

ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളുമാണ് ജീവികളെ ആകർഷിക്കുന്നത്. ഇവയെ പിടികൂടാൻ പഴുതാരയെത്തും. അതിനാൽ തന്നെ മാലിന്യങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം.

അടുക്കള

വീട്ടിൽ ഏറ്റവും കൂടുതൽ മാലിന്യങ്ങൾ ഉണ്ടാകുന്നത് അടുക്കളയിലാണ്. മാലിന്യങ്ങൾ അടുക്കളയിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഭക്ഷണങ്ങൾ അടച്ചു സൂക്ഷിക്കാനും ശ്രദ്ധിക്കണം.

ഈർപ്പം ഉണ്ടാകരുത്

ഈർപ്പമുള്ള സ്ഥലങ്ങളിലാണ് പഴുതാര വരുന്നത്. അതിനാൽ തന്നെ വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്ന സാഹചര്യം ഒഴിവാക്കാം.

കർപ്പൂരതുളസി

യൂക്കാലിപ്റ്റസ്, കർപ്പൂരതുളസി, ഇഞ്ചിപ്പുല്ല് തുടങ്ങിയവയുടെ ഗന്ധത്തെ മറികടക്കാൻ പഴുതാരയ്ക്ക് കഴിയില്ല. ഇവ പഴുതാര വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാവുന്നതാണ്.

സ്പ്രേ ചെയ്യാം

യൂക്കാലിപ്റ്റസ്, കർപ്പൂരതുളസി എന്നിവയുടെ എണ്ണ വെള്ളത്തിൽ ചേർത്ത് വീടിന്റെ മൂലകളിൽ തളിച്ച് കൊടുത്താൽ ജീവികളെ അകറ്റി നിർത്താൻ സാധിക്കും.

വൃത്തി

ഇത്തരം ജീവികളുടെ ശല്യം ഒഴിവാക്കാൻ അടിസ്ഥാനമായി ഉണ്ടായിരിക്കേണ്ട ഒന്നാണ് വൃത്തി. വീടും പരിസരവും എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

ഓഫീസ് ടേബിളിൽ എളുപ്പത്തിൽ വളർത്താവുന്ന 7 ചെറിയ ചെടികൾ

കറ്റാർവാഴ വീട്ടിൽ വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

വായുശുദ്ധീകരിക്കാൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ

വീടിനുള്ളിൽ വളർത്താവുന്ന 7 കള്ളിമുൾച്ചെടികൾ ഇതാണ്