ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ചെടികളാണ് വീട്ടിൽ വളർത്തേണ്ടത്. മഴക്കാലത്ത് വീട്ടിൽ വളർത്തേണ്ട ചെടികൾ ഏതൊക്കെയെന്ന് അറിയാം.
ഇഞ്ചിപ്പുല്ല്
നല്ല ഈർപ്പമുള്ള കാലാവസ്ഥയിൽ വളരുന്ന ചെടിയാണ് ഇഞ്ചിപ്പുല്ല്. ഉയരത്തിൽ വളരുന്ന ഈ ചെടിക്ക് കീടങ്ങളെ അകറ്റി നിർത്താൻ സാധിക്കും. ഭക്ഷണങ്ങളുടെ രുചി കൂട്ടാനും ഇത് ഉപയോഗിക്കാറുണ്ട്.
തുളസി
കൊതുകിനെ തുരത്താനും വായുവിനെ ശുദ്ധീകരിക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും തുളസി ചെടി നല്ലതാണ്. ഇത് മഴക്കാലത്ത് നന്നായി വളരുന്നു.
ഇഞ്ചി
ഈർപ്പമുള്ള മണ്ണിൽ വളരുന്നതുകൊണ്ട് തന്നെ മഴക്കാലത്ത് എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണ് ഇഞ്ചി. ഇത് ദഹനത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
പുതിന
ഈർപ്പം ഉള്ള മണ്ണിൽ വേഗത്തിൽ വളരുന്ന ചെടിയാണ് പുതിന. ഇത് കീടങ്ങളെ തുരത്താനും ഭക്ഷണങ്ങൾക്ക് രുചി നൽകാനും സഹായിക്കുന്നു.
മുല്ല
മഴക്കാലത്ത് വളർത്താൻ പറ്റിയ മറ്റൊരു ചെടിയാണ് മുല്ല. നല്ല സുഗന്ധം പരത്തുന്ന ഈ ചെടി വളരെ പെട്ടെന്ന് വളരുന്നു.
മഞ്ഞൾ
മഴക്കാലങ്ങളിൽ മഞ്ഞൾ എളുപ്പത്തിൽ വളരുന്നു. ഇതിന്റെ വേരുകളിൽ ശക്തമായ ആന്റിഓക്സിഡന്റുകളും സ്വാഭാവിക ആന്റി ഇൻഫ്ലമേറ്ററികളും അടങ്ങിയിട്ടുണ്ട്.
ചെമ്പരത്തി
പൂന്തോട്ടത്തിന് ഭംഗി നൽകാൻ ഈ പൂച്ചെടിക്ക് സാധിക്കും. മഴക്കാലത്ത് വളരുന്ന ചെമ്പരത്തി പ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്.