വീടിന് പുറത്തു മാത്രമല്ല വീടിനകത്തും എളുപ്പത്തിൽ ചെടികൾ വളർത്താൻ സാധിക്കും. പാചകത്തിന് ഉപയോഗിക്കാവുന്ന ഈ ചെടികൾ അടുക്കളയിൽ വളർത്തി നോക്കൂ.
കറ്റാർവാഴ
നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കറ്റാർവാഴ. അടുക്കളയിലും, ചർമ്മാരോഗ്യത്തിനും ദഹനത്തിനും തുടങ്ങി പലതരം ആവശ്യങ്ങൾക്കും ഈ ചെടി ഉപയോഗിക്കാറുണ്ട്.
തുളസി
നിരവധി ആരോഗ്യഗുണങ്ങളാണ് തുളസിയിൽ അടങ്ങിയിട്ടുള്ളത്. ഇത് ചായക്കൊപ്പവും, തൊണ്ടവേദനയ്ക്കും പനിക്കുമെല്ലാം ഉപയോഗിക്കാവുന്നതാണ്.
മല്ലിയില
കറികളിലും സാലഡുകളിലുമെല്ലാം മല്ലിയില ഉപയോഗിക്കാൻ സാധിക്കും. ഇതിന്റെ ഇലയിലും തണ്ടിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയും.
കറിവേപ്പില
എന്തൊരു ഭക്ഷണത്തിനൊപ്പവും സ്വാദിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. കൂടാതെ ദഹനശേഷിക്കും ഇത് നല്ലതാണ്.
പുതിന
ഈർപ്പമുള്ള മണ്ണിൽ എളുപ്പത്തിൽ വളരുന്ന ചെടിയാണ് പുതിന. കൂടാതെ ഭക്ഷണത്തിലും സ്വാദിന് വേണ്ടി പുതിന ഉപയോഗിക്കാറുണ്ട്. വയർ വീർക്കൽ, ശ്വാസ തടസ്സങ്ങൾ എന്നിവയ്ക്കും ഇത് നല്ലതാണ്.
ഇഞ്ചിപ്പുല്ല്
ഔഷധ ചായയിലും, തായ് വിഭവങ്ങളിലും ഇഞ്ചിപ്പുല്ല് ഉപയോഗിക്കാറുണ്ട്. ഒരു പോട്ടിൽ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ചെടിയാണിത്.
പച്ചമുളക്
വീടിനുള്ളിലും പച്ചമുളക് വളർത്താൻ സാധിക്കും. ചെറിയ അളവിൽ സൂര്യപ്രകാശവും ഇടയ്ക്കിടെ വെള്ളമൊഴിച്ചാൽ എളുപ്പത്തിൽ വളരുന്ന ചെടിയാണ് പച്ചമുളക്.