Home

ചെടികൾ വളരാൻ

ചെടികൾക്ക് നല്ല പരിപാലനം അത്യാവശ്യമായ കാര്യമാണ്. ശരിയായ രീതിയിൽ പരിചരണം ലഭിച്ചില്ലെങ്കിൽ ചെടി നശിച്ചുപോകാൻ കാരണമാകുന്നു. ചെടികൾ നന്നായി വളരാൻ ഇങ്ങനെ ചെയ്യൂ.

പഴത്തൊലി

ചെടികൾ നന്നായി വളരാൻ സഹായിക്കുന്ന ഒന്നാണ് പഴത്തൊലി. കുറച്ച് പഴത്തൊലി എടുത്തതിന് ശേഷം വെള്ളത്തിലിട്ട് വയ്ക്കാം. രണ്ട് ദിവസം കഴിഞ്ഞ് ഇത് ചെടികളിൽ ഒഴിക്കാവുന്നതാണ്.

ടീ ബാഗ്

ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മണ്ണിൽ ഇട്ടാൽ ചെടികൾ നന്നായി വളരും. അതേസമയം പഞ്ചസാര അടങ്ങിയ തേയിലപ്പൊടി ഇടരുത്.

കഞ്ഞിവെള്ളം

അരി കഴുകിയതിന് ശേഷവും പാതി വെന്തതിനു ശേഷവുമുള്ള വെള്ളം ചെടികൾക്ക് വളമായി ഉപയോഗിക്കാൻ സാധിക്കും. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

കാപ്പിപ്പൊടി

ഇതിൽ നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മണ്ണിന് ഗുണം ചെയ്യുന്നു. ഇതുമൂലം ചെടികൾ നന്നായി വളരുകയും ചെയ്യും.

ഉരുളക്കിഴങ്ങിന്റെ തൊലി

ഇതിന്റെ തൊലിയിൽ പൊട്ടാസ്യവും അയണും അടങ്ങിയിട്ടുണ്ട്. ഇത് ചെടികൾക്ക് നല്ലൊരു വളമായി ഉപയോഗിക്കാവുന്നതാണ്.

മുട്ടത്തോട്

മുട്ടത്തോട് വെറുതെ കളയേണ്ടതില്ല ചെടികൾക്ക് വളമായും ഇത് ഉപയോഗിക്കാനാവും. ഇതിൽ ധാരാളം കാൽഷ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ചെടികൾ ഇല്ലാതാകുന്നതിനെ തടയുന്നു.

മഞ്ഞൾ

ചെടികളിൽ കീടശല്യം ഒഴിവാക്കാൻ മഞ്ഞൾ നല്ലതാണ്. ഇതിന്റെ ആന്റിഫങ്കൽ, ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ ചെടിയുടെ വേരുകളെ സംരക്ഷിക്കുന്നു. മണ്ണിൽ കുറച്ച് മഞ്ഞൾപൊടി വിതറിയാൽ മതി.

ചെടികൾ നന്നായി വളരാൻ ഇതാ 7 ചേരുവകൾ

വീട്ടിൽ ചെടികൾ നന്നായി വളരാൻ ഇതാ 7 ചേരുവകൾ

ചിതൽ ശല്യം ഇല്ലാതാക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ

മഴക്കാലത്ത് എളുപ്പത്തിൽ വളർത്താവുന്ന 7 ചെടികൾ