Home
എന്നും എപ്പോഴും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് മാങ്ങ. എന്നാൽ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു. മാങ്ങ കേടുവരാതെ സൂക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
നാരങ്ങ നീര് ഉപയോഗിച്ച് മാങ്ങ കേടുവരുന്നതിനെ തടയാൻ സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന സിട്രസ് ആസിഡ് ഓക്സിഡേഷനെ തടയുന്നു.
കാർബൺ സ്റ്റീൽ ബ്ലേഡുകൾ പഴങ്ങളിലെ എൻസൈമുകളുമായി പ്രതിപ്രവർത്തനം ഉണ്ടാവുകയും പെട്ടെന്ന് കേടായിപ്പോവുകയും ചെയ്യുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ കത്തികൾ ഉപയോഗിക്കുന്നതാണ് നല്ലത്.
പകുതി മുറിച്ച മാങ്ങ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു. ബാക്കിവന്ന മാങ്ങ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
പഴുത്ത മാങ്ങ വാങ്ങുന്നത് ഒഴിവാക്കാം. ഇത് വാങ്ങി ഒരുദിവസം കഴിയുമ്പോഴേക്കും കേടായിപ്പോകുന്നു. കൂടുതൽ ദിവസത്തേക്ക് വാങ്ങുമ്പോൾ അധികം പഴുക്കാത്തവ തെരഞ്ഞെടുക്കാം.
മുറിച്ച് കഴിഞ്ഞാൽ കേടുവരാത്ത രീതിയിൽ മാങ്ങ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. അതേസമയം വായുകടക്കാത്ത പാത്രത്തിലാക്കിയവണം സൂക്ഷിക്കേണ്ടത്.
മാങ്ങയുടെ തണ്ട് പേപ്പർ ടവൽ ഉപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ഇത് ഈർപ്പം ഉണ്ടാകുന്നതിനെ തടയുന്നു.
മാങ്ങ ഫ്രീസറിലും സൂക്ഷിക്കാൻ സാധിക്കും. മാങ്ങയുടെ പൾപ് എടുത്തതിന് ശേഷം ഐസ് ട്രേയിലാക്കി ഫ്രീസറിൽ വയ്ക്കാവുന്നതാണ്.