Home
നിരവധി ഗുണങ്ങളാണ് നാരങ്ങയിലുള്ളത്. ഇത് ഉപയോഗിച്ച് വീട് വൃത്തിയാക്കാനും സാധിക്കും. നാരങ്ങയുടെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതുകൊണ്ട് തന്നെ ഫ്രിഡ്ജിനുള്ളിലും ദുർഗന്ധം ഉണ്ടാകാറുണ്ട്. ഫ്രിഡ്ജിലെ ദുർഗന്ധത്തെ അകറ്റാനും നാരങ്ങ മതി. തുറന്ന പാത്രത്തിൽ നാരങ്ങ സൂക്ഷിക്കാം.
വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച കറ കളയാനും നാരങ്ങക്ക് സാധിക്കും. കറപറ്റിയ വസ്ത്രം തണുത്ത വെള്ളത്തിൽ കുതിർക്കാൻ ഇടണം. ശേഷം നാരങ്ങ ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.
അടുക്കളയിൽ ഉണ്ടാകുന്ന ഭക്ഷണ ദുർഗന്ധങ്ങൾ നാരങ്ങ ഉപയോഗിച്ച് എളുപ്പത്തിൽ ഇല്ലാതാക്കാൻ സാധിക്കും. വെള്ളവും നാരങ്ങയും ചേർത്തതിന് ശേഷം അടുക്കളയിൽ സ്പ്രേ ചെയ്താൽ മതി.
കിടക്ക വിരി നന്നായി വൃത്തിയാക്കാനും നല്ല സുഗന്ധം ലഭിക്കാനും നാരങ്ങ നല്ലതാണ്. ചൂട് വെള്ളത്തിൽ കുറച്ച് നാരങ്ങ നീര് ഒഴിച്ചതിന് ശേഷം കിടക്ക വിരി വെള്ളത്തിലിട്ട് കുതിർത്തെടുക്കാം.
നാരങ്ങ ഉപയോഗിച്ച് എളുപ്പത്തിൽ മൈക്രോവേവ് വൃത്തിയാക്കാൻ സാധിക്കും. ഒരു പാത്രത്തിൽ നാരങ്ങയും വെള്ളവും ചേർത്തതിന് ശേഷം മൈക്രോവേവിൽ ചൂടാക്കാം. എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്നു.
അടുക്കളയിൽ ഉപയോഗിക്കുന്ന കട്ടിങ് ബോർഡ് വൃത്തിയാക്കി അണുവിമുക്തമാക്കാൻ നാരങ്ങ മതി. കുറച്ച് ഉപ്പ് കട്ടിങ് ബോർഡിൽ വിതറിയതിന് ശേഷം നാരങ്ങ ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.
നാരങ്ങ ഉപയോഗിച്ച് അടുക്കള സിങ്കിലെ ദുർഗന്ധത്തെ അകറ്റാൻ സാധിക്കും. കുറച്ച് വെള്ളത്തിൽ നാരങ്ങ കലർത്തിയതിന് ശേഷം സിങ്കിലേക്ക് ഒഴിച്ചാൽ മതി.