Home
എപ്പോഴും ഉപയോഗിക്കുന്നതുകൊണ്ട് തന്നെ അടുക്കള സ്റ്റൗവിൽ അഴുക്ക് ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. ഗ്യാസ് സ്റ്റൗവിൽ പറ്റിപ്പിടിച്ച കറ എളുപ്പത്തിൽ വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി.
അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ചും ഗ്യാസ് സ്റ്റൗ വൃത്തിയാക്കാൻ സാധിക്കും. ഈ സാധനങ്ങൾ നിങ്ങളുടെ അടുക്കളയിലുണ്ടോ. വൃത്തിയാക്കൽ എളുപ്പമാകും.
നാരങ്ങ നീര് ഉപയോഗിച്ച് പറ്റിപ്പിടിച്ച ഏത് കറയും എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. നാരങ്ങയിൽ ഡിഷ് വാഷ് കലർത്തിയതിന് ശേഷം തുടച്ചെടുത്താൽ മതി.
വിനാഗിരി ഉപയോഗിച്ചും അനായാസം കറ നീക്കം ചെയ്യാൻ സാധിക്കും. അല്പം വിനാഗിരി ഗ്യാസ് സ്റ്റൗവിൽ തളിച്ചതിന് ശേഷം കുറച്ച് നേരം അങ്ങനെ തന്നെ വെച്ചിരിക്കാം. ശേഷം തുടച്ചെടുത്താൽ മതി.
ഒരു സ്പോഞ്ചിൽ കുറച്ച് ഡിഷ് വാഷ് ലിക്വിഡ് എടുത്തതിന് ശേഷം ഗ്യാസ് സ്റ്റൗ നന്നായി ഉരച്ച് കഴുകിയാൽ മതി. അടിഞ്ഞുകൂടിയ അഴുക്കിനെ എളുപ്പത്തിൽ ഇല്ലാതാക്കുന്നു.
സവാള ഉപയോഗിച്ചും ഗ്യാസ് സ്റ്റൗ വൃത്തിയാക്കാൻ സാധിക്കും. സവാള നന്നായി തിളപ്പിച്ചതിന് ശേഷം തണുക്കാൻ വയ്ക്കണം. ശേഷം സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.
വിനാഗിരിയിൽ ബേക്കിംഗ് സോഡ കലർത്തിയതിന് ശേഷം ഗ്യാസ് സ്റ്റൗവിൽ നന്നായി തേച്ചുപിടിപ്പിക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം തുടച്ചെടുത്താൽ മതി.
ഓരോ ഉപയോഗം കഴിയുമ്പോഴും ഗ്യാസ് സ്റ്റൗ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. കറ പറ്റിയ സ്റ്റൗ അധിക ദിവസം വൃത്തിയാക്കാതെ വയ്ക്കരുത്. പിന്നീടിത് വൃത്തിയാക്കുന്നത് ബുദ്ധിമുട്ടാകുന്നു.