Home
വ്യത്യസ്തമായ ആകൃതിയിലും നിറത്തിലും ചെടികൾ ലഭ്യമാണ്. ഓരോന്നിനും വ്യത്യസ്തമായ ഗുണങ്ങളാണ് ഉള്ളത്. ഈ ചെടികൾ ബാത്‌റൂമിൽ വളർത്തി നോക്കൂ.
ഫേൺ പലയിനത്തിലാണ് ഉള്ളത്. ഈർപ്പമുള്ള സ്ഥലങ്ങളിൽ ഇത് നന്നായി വളരുന്നു. ബാത്റൂമിനുള്ളിൽ എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണിത്.
ഉയരത്തിൽ വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. വളരെ കുറച്ച് പരിചരണം മാത്രമേ ആവശ്യമായി വരുന്നുള്ളൂ.
സ്പൈഡർ പ്ലാന്റിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. സ്ഥലമുണ്ടെങ്കിൽ തൂക്കിയിട്ടും വളർത്താവുന്നതാണ്.
ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണ് കറ്റാർ വാഴ. അതിനാൽ തന്നെ ബാത്റൂമിനുള്ളിലെ ഈർപ്പത്തിൽ ഈ ചെടി നന്നായി വളരുന്നു. ചർമ്മ സംരക്ഷണത്തിനും ഇത് ഉപയോഗിക്കാറുണ്ട്.
ബാത്റൂമിനുള്ളിൽ വളർത്താവുന്ന ചെടിയാണിത്. ബാത്റൂമിലെ ദുർഗന്ധത്തെ അകറ്റി നല്ല സുഗന്ധം പരത്താൻ യൂക്കാലിപ്റ്റസ് സഹായിക്കുന്നു.
ഈർപ്പം ഇഷ്ടപ്പെടുന്ന ചെടി ആയതിനാൽ തന്നെ ബാത്റൂമിനുള്ളിൽ എളുപ്പത്തിൽ വളർത്താവുന്ന ഒന്നാണ് ലക്കി ബാംബൂ.
വീടിനുള്ളിൽ എവിടെയും വളർത്താൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി. ഇതിന്റെ തിളങ്ങുന്ന ഇലകളും വെള്ള പൂക്കളും ബാത്റൂമിന് ഭംഗി നൽകുന്നു.
പോട്ടിൽ എളുപ്പത്തിൽ വളർത്താവുന്ന 8 ചെടികൾ
എയർ ഫ്രയർ ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 അബദ്ധങ്ങൾ
അടുക്കള വൃത്തിയാക്കുന്നതിനൊപ്പം അണുവിമുക്തമാക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
ഗ്യാസ് സ്റ്റൗ എളുപ്പത്തിൽ വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ