Home

സ്‌നേക് പ്ലാന്റ്

ചെടികൾ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും സന്തോഷം ലഭിക്കുന്ന കാര്യമാണ്. വീട്ടിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

വായുവിനെ ശുദ്ധീകരിക്കുന്നു

വായുവിലെ ഫോർമൽഡിഹൈഡ്, ബെൻസീൻ തുടങ്ങിയ വിഷാംശങ്ങളെ ഇല്ലാതാക്കി വീടിനുള്ളിലെ വായുവിനെ ശുദ്ധീകരിക്കുന്നു.

ഓക്സിജൻ പുറത്തുവിടുന്നു

രാത്രി സമയങ്ങളിൽ സ്‌നേക് പ്ലാന്റ് ഓക്സിജനെ പുറത്തുവിടുന്നു. ഈ ചെടി കിടപ്പുമുറിയിലും ഒഴിഞ്ഞ മുലകളിലും വളർത്തുന്നതാണ് നല്ലത്.

പരിചരണം

ചെറിയ പരിചരണം മാത്രമേ സ്‌നേക് പ്ലാന്റിന് ആവശ്യമായി വരുന്നുള്ളു. രണ്ട് ആഴ്ച്ച കൂടുമ്പോൾ ചെടിക്ക് വെള്ളമൊഴിക്കാം.

വെളിച്ചം

ഏത് വെളിച്ചത്തിലും സ്‌നേക് പ്ലാന്റ് എളുപ്പത്തിൽ വളരുന്നു. കുറഞ്ഞ വെളിച്ചത്തിലും സ്‌നേക് പ്ലാന്റിന് അതിജീവിക്കാൻ കഴിയും.

ഭംഗി

ഇതിന്റെ നീളമുള്ള ഇലകൾ മറ്റുള്ള ചെടികളിൽ നിന്നും സ്‌നേക് പ്ലാന്റിനെ വ്യത്യസ്തമാക്കുന്നു. വീടിനുള്ളിലെ ഒഴിഞ്ഞ മൂലകളിൽ വളർത്തുന്നതാണ് നല്ലത്.

ഈർപ്പം നിയന്ത്രിക്കുന്നു

വീടിനുള്ളിലെ ഈർപ്പത്തെ നിയന്ത്രിക്കാനും സ്‌നേക് പ്ലാന്റിന് സാധിക്കും. അതിനാൽ തന്നെ മഴക്കാലത്തും, വേനൽക്കാലത്തും സ്‌നേക് പ്ലാന്റ് വീട്ടിൽ വളർത്തുന്നത് നല്ലതായിരിക്കും.

കീടങ്ങളെ അകറ്റുന്നു

സ്‌നേക് പ്ലാന്റിന് കീടങ്ങളെ അകറ്റി നിർത്താനും സാധിക്കും. കൊതുകിന്റെയും മറ്റ് പ്രാണികളുടെയും ശല്യമുണ്ടെങ്കിൽ ഈ ചെടി വളർത്തി നോക്കൂ.

വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 നാടൻ ചെടികൾ

ബാത്‌റൂമിൽ വളർത്തേണ്ട 7 ചെടികളും അതിന്റെ ഗുണങ്ങളും

പോട്ടിൽ എളുപ്പത്തിൽ വളർത്താവുന്ന 8 ചെടികൾ

എയർ ഫ്രയർ ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 അബദ്ധങ്ങൾ