Home

വാഷിംഗ് മെഷീൻ

വാഷിംഗ് മെഷീൻ വന്നതോടെ തുണി കഴുകുന്ന ജോലി എളുപ്പമായി. വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

സോപ്പ് പൊടി

വാഷിംഗ് മെഷീനിൽ അമിതമായി സോപ്പ് പൊടി ഇടുന്നത് ഉപകരണത്തിൽ അടിഞ്ഞുകൂടാനും അത് വസ്ത്രത്തിൽ പറ്റിപ്പിടിക്കാനും കാരണമാകുന്നു.

വളർത്തുമൃഗങ്ങളുടെ തുണികൾ

വളർത്തുമൃഗങ്ങൾ ഉപയോഗിക്കുന്ന തുണികൾ വാഷിംഗ് മെഷീനിൽ കഴുകുന്നത് ഒഴിവാക്കാം. അവയുടെ രോമങ്ങൾ മെഷീനിൽ തങ്ങിനിൽക്കാനുള്ള സാധ്യത കൂടുതലാണ്.

പട്ടുവസ്ത്രങ്ങൾ

പട്ടുപോലുള്ള നേർത്ത വസ്ത്രങ്ങൾ ഒരിക്കലും വാഷിങ് മെഷീനിൽ കഴുകരുത്. ഇത് തുണികൾ മോശമാകാൻ കാരണമാകുന്നു.

വെള്ളത്തെ പ്രതിരോധിക്കുന്നവ

വാട്ടർ റെസിസ്റ്റന്റായ തുണിത്തരങ്ങൾ വാഷിംഗ് മെഷീനിൽ ഇടുന്നത് ഒഴിവാക്കാം. ഇത് ഉപകരണത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു.

ബ്ലാങ്കറ്റുകൾ

ഭാരം കൂടിയ ബ്ലാങ്കറ്റുകൾ ഒരിക്കലും വാഷിംഗ് മെഷീനിൽ കഴുകരുത്. ഇത് മെഷീന്റെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ട്.

കറയുള്ള വസ്ത്രങ്ങൾ

കറപറ്റിയ വസ്ത്രങ്ങൾ അതുപോലെ വാഷിംഗ് മെഷീനിൽ ഇടരുത്. കറപറ്റിയ ഭാഗം വൃത്തിയാക്കിയതിന് ശേഷം മാത്രം വാഷിംഗ് മെഷീനിൽ ഇടാം.

ലെതർ തുണിത്തരങ്ങൾ

ലെതർ, റബ്ബർ തുടങ്ങിയ മെറ്റീരിയലുകളിലുള്ള തുണിത്തരങ്ങൾ വാഷിംഗ് മെഷീനിൽ കഴുകരുത്. ഇത് വസ്ത്രങ്ങൾ മോശമാകാൻ കാരണമാകുന്നു.

ഹാങ്ങിങ് പോട്ടിൽ എളുപ്പത്തിൽ വളർത്താവുന്ന 7 മനോഹര ചെടികൾ

വീട്ടിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 നാടൻ ചെടികൾ

ബാത്‌റൂമിൽ വളർത്തേണ്ട 7 ചെടികളും അതിന്റെ ഗുണങ്ങളും