ചെടികൾ വീടിനെന്നും അലങ്കാരമാണ്. ഈ ചെടികൾ ഹാങ്ങിങ് പോട്ടിൽ വളർത്തൂ.
മണി പ്ലാന്റ്
ഏവർക്കും പ്രിയമേറിയ ചെടിയാണ് മണി പ്ലാന്റ്. പടർന്നു വളരുന്നതുകൊണ്ട് തന്നെ ഹാങ്ങിങ് പോട്ടിൽ വളർത്തുന്നതാണ് നല്ലത്.
ഫ്യൂഷിയ
മനോഹരമായ നിറത്തിലുള്ള പൂക്കളാണ് ഫ്യൂഷിയ. താഴേക്ക് തൂങ്ങി കിടക്കുന്ന വിധത്തിലാണ് ഈ ചെടിയുണ്ടാകുന്നത്.
സ്ട്രിംഗ് ഓഫ് പേൾസ്
കാഴ്ച്ചയിൽ ജ്വല്ലറി ബീഡുകളെ പോലെ തോന്നിക്കും വിധമാണ് ഈ ചെടിയുടെ ഘടന. ഇത് ഹാങ്ങിങ് പോട്ടിൽ വളർത്തുമ്പോൾ വീടിന് പ്രത്യേക ഭംഗി ലഭിക്കുന്നു.
ഇംഗ്ലീഷ് ഐവി
ഇതിന്റെ ഭംഗിയുള്ള ഇലകൾ മറ്റുള്ള ചെടികളിൽ നിന്നും ഇംഗ്ലീഷ് ഐവിയെ വ്യത്യസ്തമാക്കുന്നു. ചെടിച്ചട്ടിയിലും ഹാങ്ങിങ് പോട്ടിലും ഇത് എളുപ്പത്തിൽ വളർത്താവുന്നതാണ്.
ബോസ്റ്റൺ ഫേൺ
ഒട്ടുമിക്ക ആളുകളും ഹാങ്ങിങ് പോട്ടിലാണ് ബോസ്റ്റൺ ഫേൺ വളർത്തുന്നത്. പോട്ടിൽ വളർത്തുന്നതിനേക്കാളും ഹാങ്ങിങ് പോട്ടിലാണ് ചെടിയുടെ ഭംഗി കൂടുന്നത്.
പെറ്റുനിയ
മനോഹരമായ പൂക്കളാണ് പെറ്റുനിയക്കുള്ളത്. ഇത് സാധാരണ പോട്ടിൽ വളർത്തുന്നതിനേക്കാളും ഹാങ്ങിങ് പോട്ടിൽ വളർത്തുന്നതാണ് നല്ലത്.
സ്പൈഡർ പ്ലാന്റ്
ഹാങ്ങിങ് പോട്ടിൽ എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇതിന്റെ നീളമുള്ള കട്ടികുറഞ്ഞ ഇലകൾ വീടിന് അലങ്കാരമാണ്.