Home

പീസ് ലില്ലി

പുറത്തും വീടിന് അകത്തും എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണ് പീസ് ലില്ലി. ഇത് വളർത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ഏസ്തെറ്റിക് ലുക്ക്

വീടിനൊരു ഏസ്തെറ്റിക് ലുക്ക് നൽകാൻ പീസ് ലില്ലിക്ക് സാധിക്കും. തിളങ്ങുന്ന ഇലകളും വെള്ള നിറത്തിലുള്ള പൂക്കളും ചെടിയെ വ്യത്യസ്തമാക്കുന്നു.

പൂക്കൾ

ശരിയായ രീതിയിൽ പരിചരിച്ചാൽ ചെടി നന്നായി വളരുകയും നിറയെ പൂക്കൾ ഉണ്ടാവുകയും ചെയ്യും. വെള്ള നിറത്തിലുള്ള പൂക്കൾക്കൊപ്പം മഞ്ഞ നിറത്തിലുള്ള ബഡ്ഡും കാണാൻ സാധിക്കും.

വായു ശുദ്ധീകരിക്കുന്നു

വായുവിനെ ശുദ്ധീകരിക്കാനും പീസ് ലില്ലിക്ക് സാധിക്കും. എപ്പോഴും ശുദ്ധവായു പ്രധാനം ചെയ്യുന്നു.

പരിചരണം

എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി. ചെറിയ വെളിച്ചത്തിലും ചെടി വളരുന്നു.

പുതിയ ചെടി

ഒരിക്കൽ വളർന്നാൽ അതിൽ നിന്നും മുറിച്ചെടുത്ത് പുതിയ ചെടിയായി വളർത്താൻ സാധിക്കും. അത്തരത്തിൽ നിരവധി പീസ് ലില്ലി ലഭിക്കും.

ഇൻഡോർ

വീടിനുള്ളിലും പുറത്തും ചെടി എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കും. നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല.

ഹോം ഡെക്കർ

വായുവിനെ ശുദ്ധീകരിക്കാൻ മാത്രമല്ല വീടിന് അലങ്കാരമായും പീസ് ലില്ലി വളർത്താവുന്നതാണ്. ടേബിൾ, ഷെൽഫ്, ഹാങ്ങിങ് പോട്ട് എന്നിവിടങ്ങളിലും ചെടി വളർത്താം.

വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഔഷധ ചെടികൾ

ബാൽക്കണിയിൽ എളുപ്പത്തിൽ വളർത്താവുന്ന 7 പച്ചക്കറികൾ

വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

ഹാങ്ങിങ് പോട്ടിൽ എളുപ്പത്തിൽ വളർത്താവുന്ന 7 മനോഹര ചെടികൾ