ചെടി വളർത്തുന്നതും അതിനെ പരിപാലിക്കുന്നതും നമുക്ക് ഇഷ്ടമുള്ള കാര്യമാണ്. സുഗന്ധം പരത്തുന്ന ഈ ചെടികൾ വീട്ടിൽ വളർത്തൂ.
മുല്ല
വെള്ള നിറത്തിലുള്ള പൂക്കൾ വീടിന് കൂടുതൽ ഭംഗി നൽകുന്നു. ഇതിന്റെ സുഗന്ധം എപ്പോഴും വീടിന് ചുറ്റും നിറഞ്ഞുനിൽക്കും. എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണ് മുല്ല.
തുളസി
തുളസി ഇല്ലാത്ത വീടുകൾ കുറവാണ്. നിരവധി ഗുണങ്ങളുള്ള തുളസി ചെടിക്ക് സുഗന്ധം പരത്താനും സാധിക്കും. തുളസി ചെടിക്ക് കുറഞ്ഞ പരിചരണമേ ആവശ്യമുള്ളു.
റോസ്
ഒട്ടുമിക്ക വീടുകളിലും റോസാച്ചെടിയുണ്ട്. പലനിറത്തിലും റോസാച്ചെടി ലഭ്യമാണ്. പരിചരിക്കാൻ എളുപ്പവും നല്ല സുഗന്ധവും പരത്തുന്നു.
പാരിജാതം
രാത്രി സമയങ്ങളിലാണ് പാരിജാതം പൂക്കാറുള്ളത്. വെള്ളയും ഓറഞ്ചും കലർന്ന പൂക്കളാണ് ഇതിനുള്ളത്. സുഗന്ധം പരത്തുന്ന ചെടിയാണ് പാരിജാതം.
പുതിന
നിരവധി ഗുണങ്ങളും ഉപയോഗവുമുള്ള ചെടിയാണ് പുതിന. വളരെ വേഗത്തിൽ വളരുന്ന ചെടിയാണിത്. പുതിനയുടെ ഗന്ധം ആർക്കും ഇഷ്ടപ്പെടുന്നതാണ്.
ജമന്തി
എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണ് ജമന്തി. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കളാണ് ഇതിനുള്ളത്. സുഗന്ധം പരത്തുന്ന ചെടിയാണ് ജമന്തി.
ഗന്ധരാജൻ
തിളങ്ങുന്ന ഇലകളും വെള്ള നിറത്തിലുള്ള പൂക്കളുമാണ് ചെടിയെ കൂടുതൽ മനോഹരമാക്കുന്നത്. ഇതിന്റെ ഗന്ധം ആർക്കും ഇഷ്ടപ്പെടും.