അടുക്കളയിൽ ചെടികൾ വളർത്തുന്നതിന് പലതുണ്ട് ഉപയോഗങ്ങൾ. ഈ ചെടികൾ അടുക്കളയിൽ എളുപ്പത്തിൽ വളർത്താം.
കോഫി പ്ലാന്റ്
നേരിട്ടല്ലാത്ത വെളിച്ചമാണ് കോഫി പ്ലാന്റിന് ആവശ്യം. ഇടയ്ക്കിടെ വെള്ളമൊഴിച്ചാൽ ചെടി നന്നായി വളരുന്നു. നല്ല നീർവാർച്ചയുള്ള മണ്ണാണ് കോഫീ പ്ലാന്റിന് വേണ്ടത്.
ആഫ്രിക്കൻ വയലറ്റ്
പലനിറത്തിലാണ് ഈ ചെടിയുള്ളത്. ചെറിയ സ്ഥലമാണ് ആഫ്രിക്കൻ വയലറ്റിന് വളരാൻ ആവശ്യം. അതിനാൽ തന്നെ അടുക്കളയിൽ ഇത് വളർത്താൻ എളുപ്പമാണ്.
റബ്ബർ പ്ലാന്റ്
അടുക്കളയിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് റബ്ബർ പ്ലാന്റ്. ഇടയ്ക്കിടെ വെട്ടിവിട്ടാൽ ചെടി നന്നായി വളരുന്നു. അടുക്കളയുടെ ഡിസൈനിന് ചേരുന്ന ഇനം റബ്ബർ പ്ലാന്റ് തെരഞ്ഞെടുക്കാവുന്നതാണ്.
സിസി പ്ലാന്റ്
ഏതു വെളിച്ചത്തിലും നന്നായി വളരുന്ന ചെടിയാണ് സിസി പ്ലാന്റ്. ചെറിയ പരിചരണത്തിൽ അടുക്കളയിൽ എളുപ്പത്തിൽ ഇത് വളർത്താൻ സാധിക്കും.
ഫിലോഡെൻഡ്രോൺ
ചെറിയ പരിചരണത്തിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്നു. ചെറിയ തോതിലുള്ള വെളിച്ചമാണ് ഈ ചെടിക്ക് വേണ്ടത്.
ഔഷധസസ്യങ്ങൾ
അടുക്കളയിൽ നിർബന്ധമായും വളർത്തേണ്ട ഒന്നാണ് ഔഷധസസ്യങ്ങൾ. ഇത് പാചകത്തിന് എളുപ്പമാകുന്നു. വെളിച്ചം ലഭിച്ചാൽ ചെടികൾ നന്നായി വളരും.
മണി പ്ലാന്റ്
വേഗത്തിൽ വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ഏതു വെളിച്ചത്തിലും ഇത് വളരും. നേരിട്ടുള്ള സൂര്യപ്രകാശം ചെടിക്ക് ആവശ്യമില്ല.