Home

നാരങ്ങ

അടുക്കളയിൽ ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒന്നാണ് നാരങ്ങ. ശരിയായ രീതിയിൽ ഇത് സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടാകുന്നു.

വാങ്ങുമ്പോൾ

നാരങ്ങ വാങ്ങുമ്പോൾ ഫ്രഷായത് നോക്കി വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. നിറം മങ്ങിയതോ ചുരുങ്ങിയതോ വാങ്ങിക്കാൻ പാടില്ല.

പഴുത്ത നാരങ്ങ

പഴുത്ത നാരങ്ങകൾ പുറത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് ഫ്രിഡ്ജിൽ വയ്ക്കുന്നതാണ് നല്ലത്. പുറത്താകുമ്പോൾ ഉണങ്ങി പോകാനും പൂപ്പൽ ഉണ്ടാവുകയും ചെയ്യുന്നു.

പച്ച നാരങ്ങ

പച്ച നാരങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ല. ഇത് സൂര്യപ്രകാശം അടിക്കാത്ത വിധത്തിൽ പുറത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.

വെള്ളത്തിൽ സൂക്ഷിക്കാം

ഒരു പാത്രത്തിൽ നിറയെ വെള്ളം എടുത്തതിന് ശേഷം നാരങ്ങ അതിലേക്ക് ഇട്ടു ഫ്രിഡ്ജിൽ സൂക്ഷിക്കാം. മൂന്ന് മാസത്തോളം ഇത് കേടുവരാതിരിക്കും.

വായു സഞ്ചാരം

ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ നാരങ്ങ പെട്ടെന്ന് കേടാകുന്നു. തണുപ്പുള്ള ഉണങ്ങിയ സ്ഥലത്ത് നാരങ്ങ സൂക്ഷിക്കാവുന്നതാണ്. അതേസമയം നല്ല വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

മറ്റുള്ള പഴങ്ങൾ

നാരങ്ങ മറ്റു പഴങ്ങൾക്കൊപ്പം സൂക്ഷിക്കുന്നത് ഒഴിവാക്കാം. വാഴപ്പഴം, ആപ്പിൾ, തക്കാളി തുടങ്ങിയവയിൽ നിന്നും എത്തിലീൻ വാതകം പുറന്തള്ളപ്പെടുന്നു. ഇതിനൊപ്പം നാരങ്ങ സൂക്ഷിക്കരുത്.

ഫ്രീസർ

ധാരാളം നാരങ്ങ ഉണ്ടെങ്കിൽ ഫ്രീസറിൽ സൂക്ഷിക്കുന്നതാണ് നല്ലത്. സിപ് ലോക് ബാഗിലാക്കി സൂക്ഷിക്കാം. മാസങ്ങളോളം ഇത് കേടുവരാതിരിക്കും.

ലിവിങ് റൂമിൽ എളുപ്പത്തിൽ വളർത്താൻ പറ്റിയ 7 ചെടികൾ

അബദ്ധത്തിൽ പോലും സിങ്കിൽ ഒഴിക്കാൻ പാടില്ലാത്ത 7 സാധനങ്ങൾ

അടുക്കളയിൽ എളുപ്പത്തിൽ വളർത്താവുന്ന 7 ചെടികൾ ഇതാണ്

സുഗന്ധം പരത്തുന്ന ഈ 7 ചെടികൾ വീട്ടിൽ വളർത്തൂ