Home
പച്ചക്കറികളും ചെടികളും നന്നായി വളരുന്ന സമയമാണ് മഴക്കാലം. മഴക്കാലത്ത് വളർത്തേണ്ട പച്ചക്കറികൾ ഏതൊക്കെയാണെന്ന് അറിയാം.
മഴക്കാലത്ത് എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് കത്തിരി. നല്ല സൂര്യപ്രകാശവും വെള്ളവും ചെടിക്ക് ആവശ്യമാണ്.
മഴക്കാലത്ത് എളുപ്പത്തിൽ വളർത്താൻ പറ്റിയ മറ്റൊരു പച്ചക്കറിയാണ് വെണ്ട. നേരിട്ടോ അല്ലാത്തതോ ആയ സൂര്യപ്രകാശം വെണ്ടയ്ക്ക് ആവശ്യമാണ്.
പച്ചമുളക് നന്നായി വളരുന്ന സമയം മഴക്കാലമാണ്. നല്ല നീർവാർച്ചയുള്ള മണ്ണ് തെരഞ്ഞെടുക്കാം. അതേസമയം ചെടിക്ക് സൂര്യപ്രകാശം ആവശ്യമാണ്.
വേനലിൽ മാത്രമല്ല മഴക്കാലത്തും തക്കാളി നന്നായി വളരും. പോഷക ഗുണങ്ങളുള്ള മണ്ണിൽ നട്ടുവളർത്താം. നല്ല സൂര്യപ്രകാശം ചെടിക്ക് ആവശ്യമാണ്.
ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് പയർ. ഇത് വേഗത്തിൽ വളരുന്നു. നല്ല നീർവാർച്ചയുള്ള മണ്ണിലാണ് ചെടി നടേണ്ടത്.
ചീരയും എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കും. ഈർപ്പമുള്ള, നല്ല പോഷക ഗുണങ്ങളുള്ള മണ്ണിലാണ് ചീര നട്ടുവളർത്തേണ്ടത്.
കഴിക്കാൻ അത്ര രുചിയില്ലെങ്കിലും ആരോഗ്യത്തിന് നല്ലതാണ് പാവയ്ക്ക. മഴക്കാലത്താണ് പാവയ്ക്ക നട്ടുവളർത്തേണ്ടത്. അതേസമയം ചെടിക്ക് സൂര്യപ്രകാശം ആവശ്യമാണ്.
ഈർപ്പത്തെ അകറ്റാൻ വീട്ടിൽ വളർത്തേണ്ട 7 ചെടികൾ ഇതാണ്
നല്ല പരിചരണം ആവശ്യമുള്ള 7 ചെടികൾ ഇതാണ്
വീട്ടിൽ സിംപിളായി വളർത്താൻ സാധിക്കുന്ന 7 പച്ചക്കറികൾ
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്