Home

ചെടികൾ

ഓരോ ചെടിയും വ്യത്യസ്തമാണ്. അതിനനുസരിച്ചാണ് ചെടികളെ പരിചരിക്കേണ്ടത്. ഈ ചെടികൾക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നു.

ഗന്ധരാജൻ

സമയമെടുത്ത് വളരുന്ന ചെടിയാണ് ഗന്ധരാജൻ. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്താണ് ഇത് വളർത്തേണ്ടത്. ഇടയ്ക്കിടെ വെള്ളമൊഴിക്കാനും മറക്കരുത്.

അലോകാസിയ

നല്ല പരിചരണം ആവശ്യമുള്ള ചെടിയാണ് അലോകാസിയ. ചെടിക്ക് എപ്പോഴും വെള്ളം ഒഴിക്കേണ്ടി വരുന്നില്ല. എന്നാൽ ചെടിയിൽ കീടങ്ങളുടെ ശല്യം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

മെയ്ഡൻഹെയർ ഫേൺ

ഇതിന്റെ ഇലകളാണ് ചെടിയെ മറ്റുള്ളതിൽ നിന്നും വ്യത്യസ്തമാക്കുന്നത്. വെള്ളമൊഴിക്കുന്നതിലോ കാലാവസ്ഥയിലോ മാറ്റങ്ങൾ വന്നാൽ ചെടി വാടി പോകാൻ സാധ്യതയുണ്ട്.

ഫീഡിൽ ലീഫ് ഫിഗ്

വീടിനൊരു ഏസ്തെറ്റിക് ലുക്ക് നൽകാൻ ഈ ചെടിക്ക് സാധിക്കും. നല്ല വലിപ്പമുള്ള തിളങ്ങുന്ന ഇലകളാണ് ഇതിനുള്ളത്. എന്നാൽ ചെടി നന്നായി വളരണമെങ്കിൽ നല്ല പരിചരണം ആവശ്യമായി വരുന്നു.

ഓർക്കിഡ്

മനോഹരമായ പൂക്കളാണ് ഓർക്കിഡിനുള്ളത്. കൃത്യമായ സമയങ്ങളിൽ വെള്ളം ഒഴിക്കുകയും നല്ല പരിചരണം നൽകുകയും വേണം. നല്ല സൂര്യപ്രകാശവും ചെടിക്ക് ആവശ്യമാണ്.

ക്രോട്ടൺ

വീടിനെ മനോഹരമാക്കാൻ ഈ ചെടിക്ക് സാധിക്കും. നേരിട്ടുള്ള സൂര്യപ്രകാശം ചെടിക്ക് ആവശ്യമാണ്. നല്ല പരിചരണം നൽകിയാൽ ചെടി നന്നായി വളരുന്നു.

കലാത്തിയ

ഇതിന്റെ ഇലകളാണ് ചെടിയെ വ്യത്യസ്തമാക്കുന്നത്. വീടിനുള്ളിലും പുറത്തും നന്നായി വളരുന്ന ചെടിയാണ് കലാത്തിയ. ഈ ചെടിക്ക് നല്ല പരിചരണം ആവശ്യമായി വരുന്നു.

വീട്ടിൽ സിംപിളായി വളർത്താൻ സാധിക്കുന്ന 7 പച്ചക്കറികൾ

വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

നാരങ്ങ കേടുവരാതെ സൂക്ഷിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ

ലിവിങ് റൂമിൽ എളുപ്പത്തിൽ വളർത്താൻ പറ്റിയ 7 ചെടികൾ