Home

ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവവും ഗുണങ്ങളുമാണ് ഉള്ളത്. വായുവിലുള്ള ഈർപ്പത്തെ ഇല്ലാതാക്കാൻ ഈ ചെടികൾ വളർത്തൂ.

പീസ് ലില്ലി

കാണാൻ മനോഹരമായ പീസ് ലില്ലിക്ക് ഈർപ്പത്തെ ഇല്ലാതാക്കാൻ സാധിക്കും. ഇലകളിലൂടെയാണ് ഇവ ഈർപ്പത്തെ വലിച്ചെടുക്കുന്നത്.

ബോസ്റ്റൺ ഫേൺ

ഇലകളിലൂടെ ഈർപ്പത്തെ വലിച്ചെടുക്കാൻ ബോസ്റ്റൺ ഫേണിന് സാധിക്കും. അടുക്കള, ബാത്റൂം എന്നിവിടങ്ങളിൽ വളർത്തുന്നതാണ് നല്ലത്.

സ്പൈഡർ പ്ലാന്റ്

ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. വായുവിലുള്ള ഈർപ്പത്തെ വലിച്ചെടുക്കാനും വായു ശുദ്ധീകരിക്കാനും ഈ ചെടിക്ക് സാധിക്കും.

കറ്റാർവാഴ

ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളരുന്ന ചെടിയാണ് കറ്റാർവാഴ. ഇതിന്റെ കട്ടിയുള്ള ഇലകൾക്ക് വായുവിലുള്ള ഈർപ്പത്തെ വലിച്ചെടുക്കാൻ സാധിക്കും.

സ്‌നേക് പ്ലാന്റ്

അന്തരീക്ഷത്തിലെ ഈർപ്പത്തെ വലിച്ചെടുക്കാനും വായുവിനെ ശുദ്ധീകരിക്കാനും സ്‌നേക് പ്ലാന്റിന് സാധിക്കും.

ഇംഗ്ലീഷ് ഐവി

പോട്ടിലും ഹാങ്ങിങ് ബാസ്കറ്റിലും എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് ഇംഗ്ലീഷ് ഐവി. വായുവിനെ ശുദ്ധീകരിക്കാനും ഈർപ്പത്തെ വലിച്ചെടുക്കാനും ഇതിന് സാധിക്കും.

ടിലാൻഡ്സിയ

മണ്ണില്ലാതെ വളരുന്ന ചെടിയാണ് ടിലാൻഡ്സിയ. വായുവിലുള്ള പോഷകങ്ങളെയും ഈർപ്പത്തെയും വലിച്ചെടുക്കാൻ ഈ ചെടിക്ക് സാധിക്കും.

നല്ല പരിചരണം ആവശ്യമുള്ള 7 ചെടികൾ ഇതാണ്

വീട്ടിൽ സിംപിളായി വളർത്താൻ സാധിക്കുന്ന 7 പച്ചക്കറികൾ

വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

നാരങ്ങ കേടുവരാതെ സൂക്ഷിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ