വ്യത്യസ്തമായ നിറത്തിലും ആകൃതിയിലും ചെടികളുണ്ട്. ചിലയിനം ചെടികളെ കാണുമ്പോൾ അവ പ്ലാസ്റ്റിക് ആണെന്ന് തോന്നാം. എന്നാൽ ഈ ചെടികൾ അങ്ങനെയല്ല.
സ്‌നേക് പ്ലാന്റ്
ഉയർന്ന് വളരുന്ന ഇതിന്റെ ഇലകൾ കണ്ടാൽ ഭംഗിക്ക് വേണ്ടി വെച്ചിരിക്കുന്ന ചെടി പോലെ തോന്നാം. ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്.
റബ്ബർ പ്ലാന്റ്
തിളങ്ങുന്ന കട്ടിയുള്ള ഇലകളാണ് റബ്ബർ പ്ലാന്റിനുള്ളത്. ഒറ്റനോട്ടത്തിൽ കാണുമ്പോൾ പ്ലാസ്റ്റിക് ചെടിയാണെന്ന് തോന്നും. ഉയരത്തിൽ വളരുന്ന ചെടിയാണിത്.
സിസി പ്ലാന്റ്
കടും പച്ച നിറത്തിലുള്ള മനോഹരമായ ഇലകളാണ് സിസി പ്ലാന്റിനുള്ളത്. കാഴ്ച്ചയിലിത് നിർമ്മിച്ചതാണെന്ന് തോന്നാം. ചെറിയ പരിചരണത്തോടെ എളുപ്പം ഇത് വളരുന്നു.
ബേർഡ് ഓഫ് പാരഡൈസ്
വാഴപ്പഴം പോലെയുള്ള ഇലകളാണ് ഈ ചെടിക്കുള്ളത്. മനോഹരമായ നിറമായതുകൊണ്ട് തന്നെ ആരെയും ആകർഷിക്കും. സൂര്യപ്രകാശം ചെടിക്ക് ആവശ്യമാണ്.
ആന്തൂറിയം
പീസ് ലില്ലി പോലെ മറ്റൊരു ചെടിയാണ് ആന്തൂറിയം. ഒറ്റനോട്ടത്തിൽ പൂച്ചെണ്ട് പോലെ തോന്നും. മാസങ്ങളോളം ഈ ചെടി പൂക്കാറുണ്ട്.
പീസ് ലില്ലി
മനോഹരമായ വെള്ള നിറത്തിലുള്ള പൂക്കളാണ് ഇതിനുള്ളത്. അന്തരീക്ഷത്തിലെ വായുവിനെ ശുദ്ധീകരിക്കാൻ ഈ ചെടിക്ക് സാധിക്കും.