Home

ഫ്രിഡ്ജിലെ തണുപ്പ്

ഫ്രിഡ്ജിൽ തണുപ്പില്ലെങ്കിൽ ഭക്ഷണ സാധനങ്ങൾ പെട്ടെന്ന് കേടായിപ്പോകും. ഫ്രിഡ്ജിനുള്ളിലെ തണുപ്പ് നിലനിർത്താൻ ഇങ്ങനെ ചെയ്യൂ.

ചൂടുള്ള ഭക്ഷണങ്ങൾ

ചൂടുള്ള ഭക്ഷണ സാധനങ്ങൾ, അതുപോലെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. പൂർണമായും ഭക്ഷണം തണുത്തതിന് ശേഷം മാത്രം ഫ്രിഡ്ജിൽ വയ്ക്കാൻ ശ്രദ്ധിക്കണം.

ഡോർ സീൽ

ഡോറിന്റെ വശങ്ങളിലുള്ള സീൽ ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതായിരിക്കും. ഇതിന് തകരാറുകൾ സംഭവിച്ചാൽ ഡോർ ശരിക്കും അടയാതെ വരുന്നു. ഇത് തണുപ്പ് പുറത്ത് പോകാൻ കാരണമാകും.

എപ്പോഴും തുറക്കരുത്

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്ന ശീലം ഒഴിവാക്കാം. ഇത് ഫ്രിഡ്ജിനുള്ളിൽ തണുപ്പ് തങ്ങി നിർത്തുന്നതിനെ തടയുന്നു. കൂടാതെ പുറത്ത് നിന്നുള്ള ചൂട് വായു അകത്തേക്ക് കയറാനും കാരണമാകും.

വൃത്തിയാക്കാം

അഴുക്കും പൊടിപടലങ്ങളും പറ്റിയിരുന്നാൽ ഫ്രിഡ്ജ് ശരിയായ രീതിയിൽ പ്രവർത്തിക്കുകയില്ല. അതിനാൽ ഇടയ്ക്കിടെ ഫ്രിഡ്ജ് നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

പുറം ഭാഗം

ഫ്രിഡ്ജിന്റെ അകം മാത്രം വൃത്തിയാക്കിയതുകൊണ്ട് കാര്യമില്ല. പുറം ഭാഗവും നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഈ ഭാഗത്താണ് കൂടുതലും പൊടിപടലങ്ങൾ ഉണ്ടാവുന്നത്.

ചുമരിനോട് ചേർക്കരുത്

സ്ഥലം കിട്ടുന്നതിന് വേണ്ടി ചുമരിനോട് ചേർത്ത് ഫ്രിഡ്ജ് വയ്ക്കാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. ഇത് ഫ്രിഡ്ജിനിടയിലെ വായുസഞ്ചാരത്തെ തടയുന്നു.

സൂക്ഷിക്കുമ്പോൾ

ഫ്രിഡ്ജിനുള്ളിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ കുറയാനോ കൂടാനോ പാടില്ല. എത്രത്തോളം സ്‌പേസ് ഉണ്ടോ അത്രയും സാധനങ്ങൾ സൂക്ഷിക്കുന്നത് തണുപ്പിനെ നിലനിർത്താൻ സഹായിക്കുന്നു.

ഗ്യാസ് സ്റ്റൗവിന് അടുത്ത് സൂക്ഷിക്കാൻ പാടില്ല 7 ഭക്ഷണ സാധനങ്ങൾ ഇതാണ്

അലർജി ഉള്ളവർ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ ഇതാണ്

ബാൽക്കണിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഔഷധ സസ്യങ്ങൾ ഇതാണ്

കഴുകിയ വസ്ത്രങ്ങളിൽ ദുർഗന്ധം ഉണ്ടാവുന്നതിന്റെ 7 കാരണങ്ങൾ ഇതാണ്