Home

ചെടികൾ

ചെടികൾ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും നമുക്ക് സന്തോഷം ലഭിക്കുന്ന കാര്യമാണ്. എന്നാൽ അലർജി ഉള്ളവർക്ക് വീട്ടിൽ ചെടികൾ വളർത്തുന്നത് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്.

പാർലർ പാം

മൃദുലവും തിളങ്ങുന്നതുമായ ഇലകളാണ് ഈ ചെടിക്കുള്ളത്. ഇത് വളർത്തുന്നതുകൊണ്ട് അലർജി ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് യാതൊരു പ്രശ്നവും ഉണ്ടാവുന്നില്ല.

പ്രയർ പ്ലാന്റ്

ഇലകളാണ് പ്രയർ പ്ലാന്റിനെ മറ്റു ചെടികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.

അരേക്ക പാം

വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. അന്തരീക്ഷത്തിലെ വിഷാംശത്തെയും പൊടിപ്പാലങ്ങളെയും ഇല്ലാതാക്കാൻ ഈ ചെടിക്ക് സാധിക്കും. അലർജിയുള്ളവർക്കും ഇത് വളർത്താവുന്നതാണ്.

ബാംബൂ പാം

ഉയർന്ന് വളരുന്ന ചെടിയാണ് ബാംബൂ പാം. വീടിന്റെ കോർണറുകളിൽ വളർത്തുന്നതാണ് ഉചിതം. വായുവിനെ ശുദ്ധീകരിക്കാൻ ഇതിന് സാധിക്കും.

സ്പൈഡർ പ്ലാന്റ്

വായുവിനെ ശുദ്ധീകരിക്കാൻ സ്പൈഡർ പ്ലാന്റ് വളർത്തുന്നത് നല്ലതാണ്. വേഗത്തിൽ വളരുന്ന ചെടിയാണിത്. അലർജി പ്രശ്നങ്ങൾ ഉള്ളവർക്ക് സ്പൈഡർ പ്ലാന്റ് വളർത്താവുന്നതാണ്.

സ്‌നേക് പ്ലാന്റ്

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇത് രാത്രി സമയങ്ങളിൽ ഓക്സിജനെ പുറത്തുവിടുകയും വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

സിസി പ്ലാന്റ്

നല്ല തിളക്കമുള്ള കടും പച്ച നിറത്തിലുള്ള ഇലകളാണ് സിസി പ്ലാന്റിനുള്ളത്. വായുവിനെ ശുദ്ധീകരിക്കാൻ സിസി പ്ലാന്റിന് സാധിക്കും. അതേസമയം അമിതമായി ചെടിക്ക് വെള്ളമൊഴിക്കാൻ പാടില്ല.

ബാൽക്കണിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഔഷധ സസ്യങ്ങൾ ഇതാണ്

കഴുകിയ വസ്ത്രങ്ങളിൽ ദുർഗന്ധം ഉണ്ടാവുന്നതിന്റെ 7 കാരണങ്ങൾ ഇതാണ്

ബാൽക്കണിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 പച്ചക്കറികൾ ഇതാണ്

പാമ്പിനെ തുരത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 സസ്യങ്ങൾ