Home

പാമ്പിനെ തുരത്താം

വീട്ടിൽ ഇഴജന്തുക്കളുടെ ശല്യമുണ്ടോ? എങ്കിൽ അവയെ തുരത്താൻ ഈ സസ്യങ്ങൾ വളർത്തി നോക്കൂ.

റോസ്‌മേരി

നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് റോസ്‌മേരി. ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ പാമ്പുകൾക്ക് സാധിക്കില്ല.

ലാവണ്ടർ

ലാവണ്ടർ ചെടിയുടെ ഗന്ധം ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല. എന്നാലിത് പാമ്പുകൾക്ക് ഇഷ്ടമല്ല. ലാവണ്ടർ ചെടിയുള്ള പരിസരങ്ങളിൽ പാമ്പ് വരില്ല.

ജമന്തി

ശക്തമായ ഗന്ധമാണ് ജമന്തി ചെടിക്കുള്ളത്. ഇതിന്റെ ഗന്ധത്തെ അതിജീവിക്കാൻ പാമ്പിന് സാധിക്കില്ല. ജമന്തി ചെടി വീട്ടിൽ വളർത്തുന്നതിലൂടെ പാമ്പിനെ അകറ്റി നിർത്താൻ സാധിക്കും.

വെളുത്തുള്ളി

അടുക്കളയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് വെളുത്തുള്ളി. ഇതിന്റെ ശക്തമായ ഗന്ധം പാമ്പുകൾക്ക് ഇഷ്ടമില്ലാത്തതാണ്.

കള്ളിമുൾച്ചെടി

ഇതിന്റെ മുള്ളുള്ള ഇലകൾ പാമ്പിന്റെ സഞ്ചാരത്തിന് തടസ്സങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ തന്നെ കള്ളിമുൾച്ചെടി വളർത്തുന്നതിലൂടെ പാമ്പ് വരുന്നതിനെ തടയാൻ സാധിക്കും.

ഇഞ്ചിപ്പുല്ല്

വീട്ടിൽ ഇഞ്ചിപ്പുല്ല് വളർത്തുന്നത് പാമ്പിനെ അകറ്റി നിർത്താൻ സഹായിക്കും. ഇതിന്റെ ഗന്ധം പാമ്പുകളെ അസ്വസ്ഥരാക്കുന്നു.

വോംവുഡ്

ഔഷധ സസ്യമാണിത്. കയ്പ്പ് കലർന്ന ഈ ചെടിയുടെ ശക്തമായ ഗന്ധം പാമ്പുകൾക്ക് ഇഷ്ടമില്ലാത്തവയാണ്. ഈ ചെടി വളർത്തുന്നത് പാമ്പിനെ അകറ്റി നിർത്താൻ സഹായിക്കുന്നു.

അലർജിയുണ്ടോ? എങ്കിൽ ഈ 7 ചെടികൾ വളർത്തുന്നത് ഒഴിവാക്കാം

ബാത്റൂമിനുള്ളിലെ ദുർഗന്ധം അകറ്റാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

ചുമരിലെ പൂപ്പൽ ഇല്ലാതാക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ ഇതാണ്