വീട്ടിൽ ചെടികൾ വളർത്തുന്നതും അതിനെ പരിപാലിക്കുന്നതും സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ അലർജി ഉള്ളവരാണ് നിങ്ങളെങ്കിൽ ഈ ചെടികൾ വളർത്താൻ പാടില്ല.
ഫേണുകൾ
വീട്ടിൽ അലർജി ഉള്ളവർ ഉണ്ടെങ്കിൽ ഫേണുകൾ വളർത്തുന്നത് ഒഴിവാക്കാം. ഇത് പലതരം ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ കാരണമാകുന്നു.
ആഫ്രിക്കൻ വയലറ്റ്
കാഴ്ചയിൽ മനോഹരമാണ് ആഫ്രിക്കൻ വയലറ്റ്. ഇതിന്റെ ഇലകളും പൂക്കളും അലർജി ഉണ്ടാവാൻ കാരണമാകാറുണ്ട്.
പർപ്പിൾ പാഷൻ പ്ലാന്റ്
പൊടി അലർജിയുള്ളവർ പർപ്പിൾ പാഷൻ പ്ലാന്റ് വീട്ടിൽ വളർത്തുന്നത് നല്ലതല്ല. ഇതിന്റെ ഇലകൾ പൊടിയെ ആഗിരണം ചെയ്യുന്നു. ഇത് അലർജിയുള്ളവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
വീപ്പിങ് ഫിഗ്
ശ്വാസ തടസ്സം പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ഒരിക്കലും വീട്ടിൽ വീപ്പിങ് ഫിഗ് വളർത്താൻ പാടില്ല. ഇതിന്റെ ഇലയിൽ പൊടിപടലങ്ങൾ പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
റബർ പ്ലാന്റ്
എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് റബ്ബർ പ്ലാന്റ്. എന്നാൽ അലർജിയുള്ളവർക്ക് റബ്ബർ പ്ലാന്റ് കൂടുതൽ ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.
ഇംഗ്ലീഷ് ഐവി
തുമ്മലും മറ്റു അലർജികളും ഉള്ളവർ വീട്ടിൽ ഇംഗ്ലീഷ് ഐവി വളർത്താൻ പാടില്ല. സെൻസിറ്റീവ് ചർമ്മം ഉള്ളവർക്ക് ഇത് അസ്വസ്ഥതകൾ ഉണ്ടാക്കുന്നു.
പൂക്കളുള്ള ചെടികൾ
ചിലർക്ക് പൂക്കളോട് അലർജി ഉണ്ടാവാറുണ്ട്. പൂക്കളുടെ ഗന്ധവും ഇലയും അലർജി ഉള്ളവരിൽ അസ്വസ്ഥത ഉണ്ടാക്കാൻ കാരണമാകുന്നു.